Advertisement

കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്

January 14, 2025
Google News 1 minute Read

കണ്ണൂരില്‍ മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്. കണ്ണൂര്‍ പാച്ചപ്പൊയിക സ്വദേശി പവിത്രന്‍ ഐ സി യു വില്‍ ചികിത്സയില്‍ തുടരുന്നു. മംഗളൂരുവില്‍ നിന്ന് ഇന്നലെ കണ്ണൂരിലേക്ക് എത്തിക്കുന്നതിനിടെ പവിത്രന്‍ മരിച്ചെന്ന് ബന്ധുക്കള്‍ കരുതുകയായിരുന്നു.

പിന്നീട്, എകെജി ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോള്‍ അറ്റന്‍ഡറാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. മംഗളൂരു ഹെഗ്‌ഡെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗിയെ ഇന്നലെ രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്.

പ്രാദേശിക ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോര്‍ച്ചറി സൗകര്യം ഒരുക്കി നല്‍കിയതെന്ന് എ കെ ജി ആശുപത്രി അധികൃതര്‍ പറഞ്ഞു. പവിത്രന്‍ മരിച്ചെന്ന് ദിനപത്രങ്ങളിലും വാര്‍ത്ത വന്നിരുന്നു.

Story Highlights : Kannur Man Found Death Alive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here