Advertisement

മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി

January 14, 2025
Google News 2 minutes Read

ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു.

നിതീഷിൻറെ വിശ്വാസത്തെ ചോദ്യം ചെയ്യുകയല്ലെന്നും എന്നാൽ, മുട്ടിലിഴഞ്ഞ് കയറിയാൽ പരിക്കേൽക്കാൻ സാധ്യതയില്ലേയെന്ന ആശങ്ക ചില ആരാധകർ പങ്കുവെക്കുന്നു. ക്ഷേത്രത്തിലെത്തിയതിൻറെ വിഡിയോ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള പടവുകൾ മുട്ടിലിഴഞ്ഞ് കയറുന്ന വിഡിയോയാണ് നിതീഷ് ഷെയർ ചെയ്തത്.

മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ 21 കാരൻ കന്നിസെഞ്ചുറി നേടിയിരുന്നു. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ അഞ്ച് മത്സരത്തിലും കളത്തിലിറങ്ങിയ നിതീഷ് ടീമിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺവേട്ടക്കാരനാണ്.അഞ്ച് മത്സരത്തിൽ 298 റൺസാണ് താരം നേടിയത്. ഇതിൽ ഒരു സെഞ്ചുറിയും ഉൾപ്പെടും. ഓൾറൗണ്ടറായ നിതീഷ് അഞ്ച് വിക്കറ്റും നേടിയിരുന്നു.

Story Highlights : nitish kumar reddy climbs on knees at tirupati temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here