Advertisement

തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്; ദര്‍ശനം സാധ്യമാകുന്ന സ്ഥലങ്ങളും ഇന്നത്തെ ചടങ്ങുകളും അറിയാം

January 14, 2025
1 minute Read
sabarimala makaravilakku today

ശബരിമലയില്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ്. രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടക്കും. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്ത് എത്തും. തുടന്ന് ദീപാരാധനയും ഇതിനുശേഷം പൊന്നമ്പല മേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരനക്ഷത്രവും തെളിയും. മകരവിളക്ക് ഉത്സവത്തിന്റെ തത്സമയ വിവരങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ടീം ട്വന്റിഫോര്‍ ഒരുക്കിയിരിക്കുന്നത്. (sabarimala makaravilakku today)

ഇന്ന് വെര്‍ച്വല്‍, സ്‌പോട്ട് ബുക്കിംഗിലൂടെ നാല്പത്തി ഒന്നായിരം തീര്‍ഥാടകരെയാണ് സന്നിധാനത്തെക്ക് പ്രതീക്ഷിക്കുന്നത്. നിലക്കലില്‍ നിന്ന് രാവിലെ 10 മണിക്കുശേഷവും പമ്പയില്‍ നിന്ന് 12 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ കടത്തിവിടില്ല.

Read Also: ‘നാല് കുഞ്ഞുങ്ങളെ പ്രസവിക്കൂ, നേടൂ ഒരു ലക്ഷം’; ‘ഓഫറുമായി’ മധ്യപ്രദേശിലെ ബ്രാഹ്‌മണ ക്ഷേമ ബോര്‍ഡ്

മകര വിളക്ക് കാണാവുന്ന സ്ഥലങ്ങള്‍

നിലക്കല്‍
അട്ടത്തോട്,
അട്ടത്താട് പടിഞ്ഞാറെ കോളനി,
ഇലവുങ്കല്‍,
നെല്ലിമല,
അയ്യന്‍മല

പമ്പ

ഹില്‍ടോപ്പ്,
ഹില്‍ടോപ്പ് മധ്യഭാഗം,
വലിയാനവട്ടം

സന്നിധാനം

പാണ്ടിത്താവളം,
ദര്‍ശന കോപ്ലക്സിന്റെ പരിസരം,
അന്നദാന മണ്ഡപത്തിന്റെ മുന്‍വശം, തിരുമുറ്റം തെക്കുഭാഗം,
ആഴിയുടെ പരിസരം,
കൊപ്രാക്കളം,
ജ്യോതിനഗര്‍,
ഫോറസ്റ്റ് ഓഫീസിന്റെ മുന്‍വശം,
വാട്ടര്‍ അതോറിറ്റി ഓഫീസിന്റെ പരിസരം

Story Highlights : sabarimala makaravilakku today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top