Advertisement

‘മിനിസ്റ്ററേ ആശ്വാസമുണ്ട്…; മന്ത്രി ആർ ബിന്ദുവുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമാ തോമസ്

January 14, 2025
2 minutes Read

മന്ത്രി ആർ ബിന്ദുവുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമാ തോമസ് എം.എൽഎ. സുഖം പ്രാപിച്ചു വരുന്നു , ആരോഗ്യനിലയിൽ ആശ്വാസമെന്ന് ഉമാ തോമസ്. സുഖം പ്രാപിച്ചു വരുന്നുവെന്നും ആരോഗ്യനിലയിൽ ആശ്വാസമുണ്ടെന്നും ഉമാ തോമസ് പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഉണ്ടാകില്ലെന്ന് ഉമാ തോമസ് പറഞ്ഞു. കലൂർ സ്റ്റേഡിയത്തിലെ വിവാദ നൃത്ത പരിപാടിയ്ക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലാണ് ഉമാ തോമസ്.

‘മിനിസ്റ്ററേ…ആശ്വാസമുണ്ട്. സന്ദർശിക്കാൻ വന്നതിൽ ഒരുപാട് സന്തോഷമുണ്ട്. അസംബ്ലിയിൽ ചിലപ്പം ഉണ്ടാകില്ല’ ഉമ തോമസ് വീഡിയോ കോളിൽ മന്ത്രിയോട് പറഞ്ഞു. ശ്രദ്ധിക്കണമെന്നും വേഗം സുഖം ആകട്ടയെന്നും വിശ്രമിച്ചോളാനും മന്ത്രി ഉമാ തോമസിനോട് പറഞ്ഞു. ആശുപത്രിയിൽ നിന്നുള്ള വീഡിയോ എംഎൽഎയുടെ ഫേസ്ബുക്ക് ടീമാണ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചത്.

കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ വേദിയിൽ നിന്ന് താഴേക്ക് വീണ് ഉമാ തോമസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഐസിയുവിൽ തുടർന്ന ഉമ തോമസിനെ 11 ദിവസത്തിന് ശേഷമാണ് വാർഡിലേക്ക് മാറ്റിയത്. സന്ദർശകരെ അനുവദിച്ചിട്ടില്ല. സാധാരണ ജീവിതത്തിലേക്ക് ഉമാ തോമസ് തിരികെ വന്നുകൊണ്ടിരിക്കുകയാണെന്ന് സോഷ്യൽ മീഡിയ ടീം അടുത്തിടെ അറിയിച്ചിരുന്നു.

Story Highlights : Uma Thomas video call with Minister R Bindu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top