Advertisement

ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവനിമിഷം, മഹാകുംഭമേളയിൽ പങ്കെടുത്ത് കൃഷ്‌ണകുമാർ

January 16, 2025
1 minute Read

മഹാകുംഭമേളയിൽ പങ്കെടുത്ത അനുഭവം പങ്കുവച്ച് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ. ന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു.

144 വര്‍ഷത്തിന് ശേഷമാണ് മഹാകുംഭ മേള പ്രയാഗ് രാജില്‍ സംഭവിക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മഹാ കുംഭ മേള ആഘോഷിക്കുന്നത്. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം. ഇന്നലെ മകരസംക്രാന്തി ദിനത്തില്‍ സ്‌നാനം ചെയ്തത് മൂന്നരക്കോടി ഭക്തജനങ്ങളാണെന്നും കൃഷ്ണകുമാർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

വളരെ ഉയര്‍ന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോദി-യോഗി സര്‍ക്കാരുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കൃഷ്ണകുമാർ കുറിച്ചു.

കൃഷ്ണകുമാർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്

നമസ്കാരം സഹോദരങ്ങളെ
ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. 144 വർഷത്തിന് ശേഷമാണ് മഹാകുംഭ മേള പ്രയാഗ്‌ രാജിൽ സംഭവിക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മഹാ കുംഭ മേള ആഘോഷിക്കുന്നത്. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം. ഇന്നലെ മകരസംക്രാന്തി ദിനത്തിൽ സംഗമത്തിലെ രാജകീയ സ്നാനത്തിൽ സ്നാനം ചെയ്തത് മൂന്നരക്കോടി ഭക്തജനങ്ങളാണ്.
ഈ വര്‍ഷം 40 കോടിയിലേറെ ഭക്തരാണ് മഹാകുംഭമേളയില്‍ പങ്കെടുക്കുന്നത് . ഇത്രയും ആളുകളെ ഉള്‍ക്കൊള്ളുന്നതിന് മനോഹരങ്ങളായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. കോടിക്കണക്കിനു സാധാരണ ജനങ്ങൾ, വിദേശികൾ, വിഐപികൾ ഉൾപ്പടെ ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന മേളയിൽ അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ വളരെ ഉയർന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോഡി-യോഗി സർക്കാരുകൾ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു…

Story Highlights : Actor Kishnakumar Attends Mahakumbh Mela 2025

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top