‘ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’; വെടിനിർത്തൽ ധാരണ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ധാരണ സ്വാഗതം ചെയ്ത് ഇന്ത്യ. ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം. ബന്ധികളെ മോചിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ചർച്ചയിലൂടെയും നയതന്ത്ര ഇടപെടലിലൂടെയും പ്രശ്നം പരിഹരിക്കണം എന്നതായിരുന്നു ഇന്ത്യയുടെ നിലപാട് എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു. അമേരിക്ക,ഖത്തർ , ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. ഞായറാഴ്ച മുതൽ കരാർ നിലവിൽ വരും. ഇതോടെ പതിനഞ്ച് മാസം നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യമാകുമെന്നാണ് പ്രതീക്ഷ. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ മാസങ്ങളായി നീണ്ട ചർച്ചകളാണ് വിജയം കണ്ടത്. കരാർ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞായറാഴ്ച കരാർ പ്രാബല്യത്തിൽ വരുമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി വ്യക്തമാക്കി.
Read Also: ഗസ്സയിൽ വെടിനിർത്തൽ; 15 മാസം നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യം; ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു
ഡോണൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന 20ന് മുൻപ് വെടിനിർത്തൽ പ്രഖ്യാപനം നടത്താൻ യുഎസ് സമ്മർദം ചെലുത്തിയിരുന്നു. തന്റെയും ട്രംപിന്റെയും സംഘങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങളാണ് വെടി നിർത്തലിലേക്ക് നയിച്ചതെന്ന് ജോ ബൈഡൻ പറഞ്ഞു. ഗസ്സ ജനതയുടെ ധീരതയുടെ വിജയമാണിതെന്ന് ഹമാസ്. വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഗസയിലെങ്ങും ജനം ആഹ്ലാദ പ്രകടനം നടത്തി.
Story Highlights : India welcomes Israel-Hamas ceasefire agreement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here