Advertisement

മിഷ്ക്കിൻ ചിത്രത്തിൽ മക്കൾ സെൽവന്റെ പുതിയ അവതാരം

January 17, 2025
1 minute Read

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ 47ആം ജന്മദിനത്തോടനുബന്ധിച്ച് മിഷ്കിൻ ചിത്രം ട്രെയിനിന്റെ പ്രത്യേക വീഡിയോ പുറത്തു വിട്ടു. ഒരു മിനുട്ട് ദൈർഘ്യം വരുന്ന വിഡിയോയിൽ ചിത്രത്തിലെ ദൃശ്യങ്ങളും വിജയ് സേതുപതി കഥാപാത്രത്തിന് ഡബ്ബ് ചെയുന്ന മേക്കിങ് വിഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്. 2020 ൽ റിലീസായ സൈക്കോ എന്ന ചിത്രം ഇറങ്ങി, 5 വർഷത്തിന് ശേഷമാണ് ഒരു മിഷ്ക്കിൻ ചിത്രം വീണ്ടും തീയേറ്ററുകളിലെത്താൻ പോകുന്നത്.

വളരെ ഡാർക്കും ഗ്രിറ്റിയുമായ സംവിധാന ശൈലി കൊണ്ട് വലിയ ആരാധക വൃന്ദമുള്ള സൃഷ്ട്ടിച്ച സംവിധായകനായ മിഷ്‌കിനൊപ്പം ഏറെ നിരൂപക പ്രശംസ നേടിയ പിസാസ് എന്ന ചിത്രത്തിന് ശേഷം, വിജയ് സേതുപതി വീണ്ടും ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു ആണ് ട്രെയിൻ നിർമ്മിക്കുന്നത്. ഡബ്ബ് ചെയ്യുമ്പോൾ കഥാപാത്രത്തിന്റെ പൂർണ്ണതക്കായി വോക്കൽ ബൂത്തിനുള്ളിൽ ഒരാളെ കൊണ്ട് പിറകിലൂടെ ഇറുക്കിപിടിപ്പിച്ച് വളരെ ശ്രമപ്പെട്ട് ഡബ്ബ് ചെയ്യുന്ന വിജയ് സേതുപതിയുടെ ദൃശ്യങ്ങൾ വിഡിയോയിൽ കാണാം.

ചിത്രത്തിന്റെ സംഗീത സംവിധാനവും മിഷ്ക്കിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ഫൗസിയ ഫാത്തിമ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ, ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കണ്ണ കുഴിക്കാരാ, മുണ്ടക്കണ്ണ് വീരാ, എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ഹാസൻ ആണ്. ചിത്രം ജൂലൈ 31 ന് റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. വിജയ് സേതുപതിയോടൊപ്പം ഡിംപിൾ ഹയതി,ഷാജി ചെൻ,ഗണേഷ് വെങ്കട്ടരാമൻ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.

Story Highlights :മിഷ്ക്കിൻ ചിത്രത്തിൽ മക്കൾ സെൽവന്റെ പുതിയ അവതാരം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top