Advertisement

കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ചായി പുരുഷോത്തമന്‍ തുടരാന്‍ സാധ്യത; പുതിയ താരം ദുസാന്‍ ലഗാത്തോര്‍ ടീമിനൊപ്പം

January 17, 2025
Google News 1 minute Read
Pururshothaman KDFC coach

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചായി ഈ സീസണ്‍ മുഴുവന്‍ തുടരാന്‍ താല്‍ക്കാലിക കോച്ച് ആയിരുന്ന പുരുഷോത്തമനെ മാനേജ്‌മെന്റ് അനുവദിക്കുമെന്ന് വിവരങ്ങള്‍. സ്വീഡിഷ് കോച്ച് മിഖേല്‍ സ്റ്റാറേയുടെ കീഴില്‍ ടീം പരിശീലിപ്പിച്ചപ്പോള്‍ ഉണ്ടായതിനേക്കാള്‍ നേട്ടം പുരുഷോത്തമന് കീഴില്‍ ടീം ഉണ്ടാക്കിയതോടെയാണ് ഈ സീസണില്‍ മുഴുവന്‍ തുടരാന്‍ പുരുഷോത്തമനെ അനുവദിക്കാന്‍ കാരണമായിരിക്കുന്നത്. മിഖേല്‍ സ്റ്റാറോയുടെ കീഴില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത് പന്ത്രണ്ട് മത്സരങ്ങളായിരുന്നു. ഇതില്‍ മൂന്ന് കളികള്‍ വിജയിച്ചതടക്കം ആകെ നേടാനായത് പതിനൊന്ന് പോയിന്റായിരുന്നു. എന്നാല്‍ മലയാളിയായ പുരുഷോത്തമന്റെ കീഴില്‍ ഇതുവരെ കളിച്ചത് നാലുമത്സരങ്ങളാണ്. മൂന്നിലും ജയിച്ച് നേടിയത് ഒന്‍പത് പോയിന്റുകളാണ്. മികവില്‍ മുന്നിലെത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് പുരുഷോത്തമനെ ഈ സീസണില്‍ മുഴുവന്‍ കോച്ചായി തുടരാന്‍ പറഞ്ഞിരിക്കുന്നത്. ഭീമമായ തുക പുതിയ കോച്ചിനെ മുടക്കേണ്ടതില്ലെന്നും തീരുമാനിച്ചതായാണ് വിവരം. ഒഡിഷ എഫ്.സി.യുടെ കോച്ച് സെര്‍ജിയോ ലൊബേറോ അടക്കമുള്ളവരുടെ പേര് ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചിനായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും ഇനി അത്തരം ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്നാണ് മാനേജ്‌മെന്റ് കരുതുന്നത്. മോണ്ടിനെഗ്രോ താരം ദുസാന്‍ ലഗാത്തോറിനെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കുകയാണ്. വ്യാഴാഴ്ച കൊച്ചിയിലെത്തിയ ദുസാന്‍ ടീമിനൊപ്പം ചേര്‍ന്നട്ടുണ്ടെങ്കിലും ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്ന വിവരമാണ് വരുന്നത്.

Story Highlights: Purushothaman continues as Kerala Blasters coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here