Advertisement

സെറിബ്രൽപാൾസിയെ അതിജീവിച്ച് സിനിമ സംവിധാനം ചെയ്‌തു, രാഗേഷ് കൃഷ്ണന് സഹായവുമായി മാർക്കോ ടീം, ഇനിയും സിനിമയൊരുക്കാം

January 17, 2025
Google News 1 minute Read

സെറിബ്രൽപാൾസി എന്ന രോ​ഗത്തെ കലയിലൂടെ മറികടന്ന് ചലച്ചിത്ര സംവിധായകനായ രാ​ഗേഷ് കൃഷ്ണന് സഹായ ഹസ്തവുമായി മാർക്കോ ടീം. സാമ്പത്തിക സഹായവും സിനിമയെരുക്കുന്നതിനുള്ള മറ്റ് സഹായങ്ങളുമാണ് മാർക്കോ ടീം വാ​ഗ്ദാനം ചെയ്തത്.

രാഗേഷ് കൃഷ്ണൻ തന്‍റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വിഡിയോയിലാണ് മാർക്കോ ടീമിന് നന്ദി അറിയിച്ചിരിക്കുന്നത്. ഈയൊരു ജീവിതാവസ്ഥയിലും ഒരു സിനിമ സംവിധാനം ചെയ്ത് മൂന്നാഴ്ച തീയറ്ററുകളിൽ ഓടിക്കാൻ കഴിഞ്ഞതിൽ രാഗേഷ് കൃഷ്ണനുള്ള ഒരു അംഗീകാരം കൂടിയാണിതെന്നും മാർക്കോ ടീം അറിയിച്ചിട്ടുണ്ട്.

“കഴിഞ്ഞ നവംബർ 29ന് തിയേറ്ററുകളിൽ റിലീസായ എന്‍റെ ചിത്രം ‘കളം@24’ മൂന്നാഴ്ച തിയേറ്ററിൽ ഓടിയിരുന്നു. പലരിൽ നിന്നും നല്ല അഭിപ്രായം ലഭിച്ചു. ഏറെ നാളത്തെ കഷ്ടപ്പാടിനൊടുവിലാണ് സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞത്. നിരവധിപേർ നല്ല വാക്കുകള്‍ വിളിച്ചറിയിച്ചു. അക്കൂട്ടത്തിൽ മാർക്കോ പ്രൊഡ്യൂസര്‍ ഷെരീഫിക്ക എന്നെ ഞെട്ടിച്ചുകളഞ്ഞു. നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹമാണ് എന്നെ വിളിച്ചത്. ശേഷം അദ്ദേഹത്തിന്‍റെ ചില സുഹൃത്തുക്കള്‍ എന്നെ വീട്ടിൽ വന്നു കണ്ടു.

സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. സാമ്പത്തിക സഹായവും നൽകുകയുണ്ടായി. ഒത്തിരി നന്ദിയുണ്ട്. എന്നെപോലെയുള്ള ആളുകള്‍ക്ക് വലിയൊരു പ്രചോദനമാണ് അദ്ദേഹം തന്നിരിക്കുന്നത്. ഒത്തിരി സന്തോഷം തോന്നിയ നിമിഷമായിരുന്നു, എന്‍റെ സിനിമ കാണണമെന്നും നേരിട്ട് കാണണമെന്നും അദ്ദേഹം വാക്ക് നൽകിയിട്ടുണ്ട്. മാർക്കോയ്ക്ക് വിജയാശംസകള്‍. ഞങ്ങളുടെ പടം ഒടിടി റിലീസിനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്”, രാഗേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

Story Highlights : Ragesh Krishnan Praises Marco Team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here