ഗിരിയുടെ ‘പണി’ ഒടിടി യിലും വമ്പൻ ഹിറ്റ്

ജോജു ജോര്‍ജ് നായകനായി എത്തി തിയേറ്റർ ഇളക്കി മറിച്ച ചിത്രമാണ് ‘പണി’. മലയാള സിനിമയിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ജോജു ഒരു നടനായും സംവിധായകനായും ആണ് ‘പണിയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം ഏറെ പ്രശംസകൾ നേടിയിരുന്നു. ജനുവരി 16 ന് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു. സോണിലിവിലൂടെയാണ് പണിയുടെ സ്ട്രീമിംഗ് നടക്കുന്നത്. [‘Pani’ Movie]
ജോജു കേന്ദ്ര കഥാപാത്രമായി എത്തി പ്രേക്ഷക പ്രശംസ നേടിയപ്പോൾ പണിയിൽ ഏറെ ശ്രദ്ധേയമായ മറ്റ് രണ്ട് പേർ ചിത്രത്തിലെ വില്ലന്മാർ ആണ്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ സാഗറും ജുനൈസും ആണ് പണിയിലെ വില്ലന്മാരായ ഡോണും സിജുവും ആയി എത്തിയത്. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള വില്ലൻ കഥാപാത്രമായിരുന്നു ഇവരുടേത്. തിയേറ്ററുകളിൽ വില്ലന്മാർക്ക് ലഭിച്ച കയ്യടികൾ അനേകമാണ്. കാരണം സിനിമ കാണുന്ന ആർക്കും ഇവരോട് പകയും വിധ്വേഷവും തോന്നുന്ന രീതിയിലാണ് ഇവരുടെ അഭിനയം. ഒടിടി യിലും പണി വമ്പൻ ഹിറ്റായി പ്രദർശനം തുടരുമ്പോൾ സിനിമയിലെ വില്ലന്മാർക്കും ജോജുവിനും നായികയായ അഭിനയക്കും ലഭിക്കുന്ന പ്രശംസകൾ ഏറെയാണ്.
Read Also: എത്ര പറഞ്ഞിട്ടും സൂര്യ ആ ചിത്രം ചെയ്യാത്തതിൽ തനിക്ക് ഇന്നും വിഷമം ; ഗൗതം മേനോൻ
ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തിയ അഭിനയ തനറെ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ താരം മുമ്പുമെത്തിയിട്ടുണ്ട്. ജോജു , സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, അറുപതോളം പുതിയ താരങ്ങളും ജോജുവിന്റെ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
ജോജു ജോര്‍ജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ജോജു ജോര്‍ജുവിന്റെ ചിത്രമായ പണിയില്‍ ഇന്ത്യയിലെ മുന്‍നിര ടെക്നീഷ്യന്‍മാരാണ് എന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ചിത്രം എത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ ഏകദേശം 36 കോടിയിലധികം ചിത്രം നേടിയിരുന്നു.
Story Highlights : Giri’s ‘Pani’ is a huge hit in OTT too
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here