Advertisement

‘പ്രതിപക്ഷം എല്ലാ വികസനപദ്ധതികളെയും എതിർക്കുന്നവർ, മദ്യനിര്‍മ്മാണശാലയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ രാഷ്ട്രീയം’ എം ബി രാജേഷ്

January 19, 2025
Google News 1 minute Read

പാലക്കാട് കഞ്ചിക്കോട്ട് വൻകിട മദ്യനിർമ്മാണശാല അനുവദിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്ട്രീയ ലാഭം മുന്നിൽ കണ്ടെന്നും, വിവാദങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുമെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.

വാർത്താസമ്മേളനം നടത്തി വി ഡി സതീശനോടും, രമേശ് ചെന്നിത്തലയോടും മത്സരിക്കാനില്ലെന്നും കോൺഗ്രസിന് എം ബി രാജേഷിന്റെ മറുപടി നൽകി. എല്ലാ കാര്യത്തിലും വ്യക്തത വരുത്തുമെന്നും എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുമെന്നും എം ബി രാജേഷ് പ്രതികരിച്ചു.

പ്രതിപക്ഷം എല്ലാ വികസനപദ്ധതികളെയും എതിർക്കുന്നവരാണ്. മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നൽകിയത് എല്ലാം നിയമവും ചട്ടവും അനുസരിച്ച് തന്നെയെന്ന് മന്ത്രി വിശദമാക്കുന്നത്. ഒരുതരത്തിലുള്ള ജലചൂഷ്ണവും അവിടെ നടക്കുന്നില്ല. എത്ര കിട്ടിയെന്ന പ്രതിപക്ഷ നേതാവിൻ്റെചോദ്യം സ്വാഭാവിക കോൺഗ്രസുകാരൻ്റെ ചോദ്യം മാത്രമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് മദ്യനിര്‍മാണശാല സ്ഥാപിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. അനുമതിയില്‍ ദുരൂഹതയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും വന്‍അഴിമതിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയും ആരോപിച്ചു.

Story Highlights : M B Rajesh reaction controversies related brewery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here