പ്രേക്ഷകർ സ്വീകരിച്ചാൽ ‘ഡൊമിനിക്കി’ന്റെ രണ്ടാം ഭാഗത്തിന് സാധ്യത; ഗൗതം മേനോൻ

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡൊമിനിക്കി’ലൂടെ മലയാള സിനിമ രംഗത്തു അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍. അന്വേഷണ ഉദ്യോഗസ്ഥനായി മമ്മൂട്ടി വീണ്ടും എത്തുന്ന ചിത്രത്തിന് ‘ഡൊമിനിക് ആന്‍ഡ് ദ ലേഡി പേഴ്‌സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഷെര്‍ലക്ക് ഹോംസ് ശൈലിയില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ അന്വേഷണമാണ് സിനിമ പറയുന്നത്. [Dominic and the Ladies’ Purse]
ഈ മാസം 23 നാണ് ഡൊമിനിക്ക് തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമാ പ്രേക്ഷകര്‍ സ്വീകരിക്കുകയാണെങ്കില്‍ ഡൊമിനിക്കിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനായ ഗൗതം മേനോന്‍ ഇപ്പോൾ.
Read Also: മോഹൻ ലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ, വൈറലായി ചിത്രങ്ങൾ
‘ഡോ നീരജ് രാജന്‍, ഡോ സൂരജ് രാജന്‍ എന്നിവരാണ് സിനിമയുടെ രചയിതാക്കള്‍. മറ്റ് പല അഭിനേതാക്കളെയാണ് അവര്‍ നിര്‍ദേശിച്ചത്. മമ്മൂട്ടി സര്‍ ചെയ്താല്‍ നന്നാവുമെന്ന് പറഞ്ഞത് ഞാനാണ്. ബസൂക്കയില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്ന സമയമായിരുന്നു അത്. സിനിമ പൂര്‍ത്തിയാക്കിയ ശേഷമാണ് ജോര്‍ജേട്ടനെ വിളിച്ച് കാര്യം പറഞ്ഞത്. അങ്ങനെ മമ്മൂട്ടിയുടെ വീട്ടിലെത്തി കഥ പറയുകയും പ്രൊജക്റ്റ് ഓണാവുകയുമായിരുന്നു. ജൂലായില്‍ ചിത്രീകരണം ആരംഭിച്ചു സെപ്റ്റംബറില്‍ സിനിമ പൂര്‍ത്തിയാക്കി. എന്റെ കരിയറില്‍ ഇത്രയും വേഗത്തില്‍ ഞാന്‍ സിനിമ ചെയ്തിട്ടില്ല. കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുകയാണെങ്കില്‍ ഡോമിനിക്കിന് തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ട്’ ഗൗതം മേനോന്‍ പറഞ്ഞു.
ചിത്രത്തിൽ ടൈറ്റില്‍ കഥാപാത്രമായ മമ്മൂട്ടി ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് . ഡൊമിനിക്കിന്‍റെ അസിസ്റ്റന്‍റ് ആയി ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്.
Story Highlights : Second part of ‘Dominic’ if the audience accepts it; Gautham Menon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here