24 IMPACT ; മസ്തകത്തിൽ മുറിവേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയ സംഭവം; ഡോ അരുൺ സക്കറിയ അതിരപ്പിള്ളിയിൽ എത്തും

തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ചികിത്സക്കായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം എത്തും. ട്വന്റി ഫോർ പുറത്തുവിട്ട വാർത്തയുടെ പശ്‌ചാത്തത്തിലാണ് നടപടി. കാട്ടാനയുടെ മസ്തകത്തിലെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന ദൃശ്യങ്ങൾ ട്വന്റി ഫോർ പുറത്തുവിട്ടിരുന്നു. 24 IMPACT.
കാട്ടാനയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ വനംവകുപ്പ് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് നാളെ പുറത്തിറങ്ങും.ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ പിടികൂടി ചികിത്സ ഉറപ്പാക്കും. മെഡിക്കൽ സംഘം രൂപീകരിച്ചാൽ രണ്ടു ദിവസത്തിനകം അരുൺ സക്കിറിയ അതിരപ്പിള്ളിയിലെത്തും.
Read Also: അമിത ലാഭം വാഗ്ദാനം ചെയ്തു; ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പിന് ഇരയായി വൈദികനും, തട്ടിയത് 1.41 കോടി
കാട്ടാന ശ്വാസം എടുക്കുമ്പോൾ മുറിവിൽ നിന്ന് പഴുപ്പ് പുറത്തേക്ക് തള്ളുകയാണ്. ആനയ്ക്ക് ശാരീരിക അവശതകളുണ്ടെന്ന് വന്യജീവി സംരക്ഷക പ്രവർത്തകരും പറഞ്ഞു. എന്നാൽ ആനയുടെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുമ്പോഴും ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നായിരുന്നു വനംവകുപ്പിൻ്റെ വാദം. ആനയ്ക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചികിത്സിക്കേണ്ട സാഹചര്യം ഇല്ലെന്നും വനംവകുപ്പ് പറഞ്ഞിരുന്നു. ദിവസങ്ങൾക്കു മുൻപാണ് മസ്തകത്തിൽ മുറിവേറ്റ നിലയിൽ അതിരപ്പിള്ളിയിൽ കാട്ടാനയെ കണ്ടെത്തുന്നത്. തലയിൽ വെടിയേറ്റ മുറിവാണെന്ന ആരോപണമുയർന്നെങ്കിലും ആനകൾ കുത്തുകൂടുന്നതിനിടയിൽ ഉണ്ടായ പരുക്കാണ് ഇതെന്നാണ് വനംവകുപ്പ് വ്യക്തമാക്കിയത്.
Story Highlights : The incident where the wild elephant was found with a wound on the brain; Dr Arun Zakaria will reach Athirappily
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here