Advertisement

മുത്തശ്ശന്റെ സ്‌നേഹത്തിനൊരു മുഖമുണ്ടെങ്കില്‍ അതിന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ച്ഛായയാകും; ആ നിറചിരി ഓര്‍ക്കുമ്പോള്‍

January 20, 2025
2 minutes Read
actor unnikrishnan namboothiri death anniversary

മലയാള സിനിമയുടെ സ്വന്തം മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വിടവാങ്ങിയിട്ട് ഇന്നേക്ക് നാലുവര്‍ഷം.സ്‌ക്രീനില്‍ നിറഞ്ഞുനിന്ന ആ നിഷ്‌കളങ്കമായ ചിരി അത്രമേല്‍ ഹൃദ്യമായിരുന്നു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഓര്‍മകളിലേയ്ക്ക്… (actor unnikrishnan namboothiri death anniversary)

76-ാം വയസിലാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സിനിമയിലെത്തുന്നത്. 1996ല്‍ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദേശാടനത്തിലെ കഥാപാത്രം പ്രേക്ഷക മനസ് കീഴടക്കി. 4 തമിഴ് സിനിമകള്‍ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ വേഷമിട്ടു. ഓരോ കഥാപാത്രങ്ങളെയും തന്റേതായ ശൈലിയിലൂടെ അവിസ്മരണീയമാക്കി. കല്ല്യാണരാമനിലെ മുത്തച്ഛന്‍ കഥാപാത്രം മലയാളികള്‍ ഒരിക്കലും മറക്കില്ല.

Read Also: ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ പ്രതിപക്ഷനേതാവ് ആരാണെന്ന് എ പി അനിൽകുമാർ; പ്രസംഗം പൂർത്തിയാക്കാതെ വി ഡി സതീശൻ, രാഷ്ട്രീയകാര്യ സമിതി യോഗം അവസാനിച്ചു

പുല്ലേരി വാദ്യാര്‍ ഇല്ലത്ത് നാരായണന്‍ വാദ്യാര്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി 1923 ഒക്ടോബര്‍ 19നാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ജനനം. പൂണുലിട്ട കമ്മ്യൂണിസ്റ്റായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. എകെജി അടക്കമുള്ള നേതാക്കള്‍ പുല്ലേരി വാദ്യാര്‍ ഇല്ലത്തില്‍ ഒളിവില്‍ പാര്‍ത്തു. ആ ജ്വലിക്കുന്ന കാലത്തെ ഓര്‍മ്മകള്‍, പുതുകാല നേതാക്കളോടുള്ള സൗഹൃദത്തിന് വഴിതുറന്നു. 2021 ജനുവരി 20-ന് 97-ാം വയസില്‍ കൊവിഡ് ബാധിച്ചായിരുന്നു മരണം. ഒരിക്കലും മായാത്ത ആ നിറഞ്ഞ ചിരി ഓര്‍മകളില്‍ ബാക്കി.

Story Highlights : actor unnikrishnan namboothiri death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top