Advertisement

വിവാദങ്ങളെ തുടർന്നുള്ള ആദ്യ ഉദ്ഘാടന പരിപാടിക്ക് എത്തി ഹണി റോസ്

January 20, 2025
3 minutes Read
honey rose

സൈബർ ആക്രമണങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ ആദ്യ ഉദ്ഘാടന ചടങ്ങിന് എത്തി നടി ഹണി റോസ്. പാലക്കാട്ടെ ഒരു ഇലക്ട്രോണിക് ഷോപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. [Actress Honey Rose]

സമീപ ദിവസങ്ങളിൽ ഹണി റോസ് തനിക്കെതിരെ വ്യവസായി ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഹണി റോസ് ആദ്യം രംഗത്തെത്തിയത് പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി നൽകുകയായിരുന്നു. ഹണി റോസിന്റെ പരാതിയെ തുടർന്ന് ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു.

ഇത്തരം സംഭവവികാസങ്ങൾക്കിടയിലാണ് ഹണി റോസ് ഉദ്ഘാടനചടങ്ങിൽ എത്തിയത് എന്നത് ഏറെ ശ്രദ്ധേയമാണ്. ലൈറ്റ് ലാവണ്ടർ കളറിലുള്ള ഗൗൺ അണിഞ്ഞെത്തിയ നടിയെ പ്രശംസിച്ചുക്കൊണ്ട് അനേകം കമന്റുകളാണ് എത്തുന്നത്.

ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഹണി റോസ് ആദ്യം രംഗത്തെത്തിയത്. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകുകയായിരുന്നു.

Read Also: പ്രേക്ഷകർ സ്വീകരിച്ചാൽ ‘ഡൊമിനിക്കി’ന്റെ രണ്ടാം ഭാഗത്തിന് സാധ്യത; ഗൗതം മേനോൻ

‘ബോബി ചെമ്മണ്ണൂർ… താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു,’ എന്നാണ് ഹണി റോസ് അന്ന് പറഞ്ഞത്. ഇതിന് പിന്നാലെ തന്റെ ഫേസ്ബുക് പോസ്റ്റിന് താഴെ മോശം കമെന്റ് ഇട്ട 27 പേരുടെ ഫേസ്ബുക്ക് ഐഡി സഹിതം താരം പരാതി നൽകിയിരുന്നു.

വിവാദങ്ങൾക്കിടയിലും ഹണി റോസിൻ്റെ പുതിയ ചിത്രമായ ‘റേച്ചൽ’ റിലീസിനൊരുങ്ങുകയാണ്. ജനുവരി 10ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് മാറ്റിവെക്കുകയായിരുന്നു. പുതുമുഖ സംവിധായിക ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ശ്രദ്ധ നേടിയ ചിത്രത്തിൽ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത് എന്ന് സൂചനകളുണ്ട്. റേച്ചൽ എന്ന ടൈറ്റിൽ റോളിലാണ് ഹണി എത്തുന്നത്.

Story Highlights : Honey Rose arrived for the first inaugural event after the controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top