Advertisement

വിവാഹ നിശ്ചയത്തിൽ നിന്ന് വരൻ പിന്മാറി; സഹോദരന്റെ മീശ വടിച്ച് വധുവിന്റെ ബന്ധുക്കൾ

January 20, 2025
2 minutes Read

വിവാഹനിശ്ചയത്തിൽ നിന്ന് വരൻ പിൻമാറിയതിന് വരന്റെ സഹോദരന്റെ മീശ വടിച്ച് വധുവിന്‍റെ ബന്ധുക്കളുടെ പകവീട്ടൽ. വരൻ പിന്മാറുന്നതായി അറിയിച്ചതോടെ, വിവാഹനിശ്ചയ വേദിയിൽവെച്ച് ഇരുവീട്ടുകാരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് നടന്ന സംഘർഷത്തിനിടെ വരന്റെ സഹോദരനെ പിടിച്ചുവെച്ച് മീശ വടിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലായി

വിവാഹനിശ്ചയം നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചെങ്കിലും പിന്നീട് സഹോദരിയുടെ അനിഷ്ടം മൂലം വരൻ പിന്മാറുകയായിരുന്നു എന്നാണ് വിവരം. ഇത് വധുവിന്‍റെ ബന്ധുക്കളെ പ്രകോപിതരാക്കുകയും സംഘർഷത്തിൽ എത്തുകയുമായിരുന്നു. .

വിഡിയോ വൈറലായതോടെ പ്രതികരണവുമായി വരനും രംഗത്തെത്തി. വധുവിന്റെ ചിത്രങ്ങളും യഥാർഥ രൂപവും തമ്മില്‍ പൊരുത്തക്കേടുണ്ടായിരുന്നുവെന്നും ഇതാണ് തർക്കത്തിന് കാരണമായത്. നിശ്ചയത്തിൽനിന്ന് തങ്ങൾ പിന്മാറിയില്ലെന്നും കുറച്ച് സമയം വേണമെന്ന് വധുവിന്റെ കുടുംബത്തോട് ആവശ്യപ്പെടുകയാണുണ്ടായതെന്നും വരന്‍ പ്രതികരിച്ചു.

Story Highlights : Man cancels engagement, bride’s retaliates shaving off his brother’s moustache

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top