Advertisement

പൊലീസ് ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

January 21, 2025
2 minutes Read
police

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. MSP മേല്‍മുറി ക്യാമ്പിലെ ഹവീല്‍ദാര്‍ സച്ചിനാണ് മരിച്ചത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ്.

വൈകിട്ട്, 6.30 ഓടെയാണ് സംഭവം. ഭാര്യ പുറത്ത് പോയി ക്വാട്ടേഴ്‌സിലേക്ക് തിരിച്ചെത്തിയ സമയത്താണ് സച്ചിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സച്ചിന്‍ വീട് അടുത്തിടെ വിറ്റിരുന്നു. അതിന് ശേഷം ക്വാട്ടേഴ്‌സിലാണ് താമസം. ഇന്നലെയാണ് ശബരിമല ഡ്യൂട്ടി കഴിഞ്ഞ് ഇയാള്‍ തിരിച്ചെത്തിയത്. മലപ്പുറം താലൂക്ക് ആശുപത്രിയിലാണ് മൃതദേഹമുള്ളത്.

Story Highlights : The police officer was found dead in the quarters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top