Advertisement

വളർത്തു പൂച്ചയുടെ ഒറ്റ ക്ലിക്കിൽ ജോലിയും ബോണസും നഷ്ടപ്പെട്ട് ചൈനീസ് യുവതി

January 22, 2025
2 minutes Read

ജോലി രാജിവയ്ക്കണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലായിരുന്ന യുവതിക്ക് ഒറ്റ ക്ലിക്ക് കൊണ്ട് പരിഹാരം കണ്ടുപിടിച്ചു കൊടുത്ത് വളർത്തുപൂച്ച. ചൈനയിലെ ചോങ്‌കിംഗിൽ താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയായ യുവതിക്കാണ് സ്വന്തം വളർത്തുപൂച്ച കാരണം ജോലിയും ബോണസും നഷ്ടമായിരിക്കുന്നത്.

Read Also: കോളടിച്ച് അമിതാഭ് ബച്ചന്‍, 3 വർഷം മുമ്പ് വാങ്ങിയ ഫ്ലാറ്റ് 52 കോടി ലാഭത്തിന് വിറ്റു

ഈ കഴിഞ്ഞ ജനുവരി അഞ്ചിനാണ് രസകരമായ സംഭവം നടക്കുന്നത്. ഒൻപത് പൂച്ചകളോടൊപ്പം താമസിക്കുന്ന യുവതി തന്റെ ജോലി രാജിവയ്ക്കാനായി തീരുമാനിക്കുകയും അതിനായി ലാപ്ടോപ്പിൽ മെയിൽ തയ്യാറാകുകയും ചെയ്തു, പിന്നീടാണ് തന്റെയും പൂച്ചകളുടെയും ചിലവിനായി ഈ ജോലി ആവശ്യമാണെന്ന് തോന്നിയത്, അങ്ങനെ സന്ദേശം അയക്കാൻ മടിച്ചിരുന്ന യുവതിയ്ക്ക് മുന്നിലേക്ക് അപ്രതീക്ഷിത നീക്കവുമായി വളർത്തുപൂച്ച എത്തുകയായിരുന്നു.

പൂച്ച പെട്ടെന്ന് അവളുടെ മേശപ്പുറത്തേക്ക് ചാടി കയറി ലാപ്‌ടോപ്പിലെ എൻ്റർ ബട്ടൺ അമർത്തി. ഇതോടെ രാജിക്കത്ത് ഉള്‍പ്പെട്ട ഇ മെയില്‍ തൊഴില്‍മേധാവിക്ക് പോവുകയും മെയിൽ കമ്പനി സ്വീകരിച്ചതിന്റെ ഭാഗമായി യുവതിക്ക് ജോലിയും വർഷാവസാനം ലഭിക്കാനുള്ള ബോണസും നഷ്ടപ്പെടുകയും ചെയ്തു.

സംഭവം വിശദീകരിക്കാനായി യുവതി ബോസിനെ ഉടൻ തന്നെ ബന്ധപ്പെടുകയും , തന്റെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ തെളിവിനായി നൽകാമെന്നും പറഞ്ഞെങ്കിലും അദ്ദേഹം അതെല്ലാം നിഷേധിച്ചു. പൂച്ചകളെ നോക്കാനും നിത്യച്ചിലവിനുമുള്ള തന്റെ ഏക വരുമാനമാർഗം നിലച്ചതോടെ പുതിയ ജോലിക്കായുള്ള അന്വേഷണത്തിലാണ് യുവതി.

വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിപേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. എന്തായാലും സംഭവം സത്യമാണെന്നും തെളിവായി സി സി ടി വി ദൃശ്യങ്ങൾ തന്റെ പക്കലുമുണ്ടെന്നുമാണ് യുവതിയുടെ വാദം.

Story Highlights : Chinese woman loses job and bonus with one click of pet cat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top