Advertisement

മസ്തകത്തില്‍ മുറിവേറ്റ ആനയുടെ ആരോഗ്യസ്ഥിതി ആശങ്കയുണ്ടാക്കുന്നു, വെടിയേറ്റോയെന്ന് പരിശോധിക്കും: ഡോ അരുണ്‍ സക്കറിയ

January 22, 2025
2 minutes Read
dr. arun sakaria on athirappally elephant health

തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ആരോഗ്യനില ആശങ്കയുണ്ടാക്കുന്നുവെന്ന് ഡോ അരുണ്‍ സക്കറിയ. ആനയ്ക്ക് ചികിത്സ നല്‍കാനുള്ള ദൗത്യം അതീവ ദുഷ്‌കരമാണെന്നും മയക്കുവെടി വച്ചശേഷം സ്റ്റാന്‍ഡിങ് പൊസിഷനില്‍ നിര്‍ത്തിയായിരിക്കും ചികിത്സ നല്‍കുകയെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ആനകള്‍ കുത്തുകൂടിയപ്പോള്‍ ഉണ്ടായ മുറിവായാണ് പ്രാഥമിക നിഗമനം. വെടിയേറ്റിട്ടുണ്ടോ എന്നത് പരിശോധിക്കും. കുങ്കിയാനകളെ കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആനയുടെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. (dr. arun sakaria on athirappally elephant health)

ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയ്ക്ക് ചികിത്സ നല്‍കുക. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ചികിത്സ നല്‍കുന്നതില്‍ തീരുമാനമായത്. മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ അതിരപ്പള്ളിയില്‍ കാട്ടാനയെ കണ്ടതും, ആനയുടെ ദുരവസ്ഥ വിവരിക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടത് ട്വന്റിഫോറാണ്. ആനയ്ക്ക് ആരോഗ്യം പ്രശ്‌നങ്ങളില്ലെന്ന് വനംവകുപ്പിന്റെ വിശദീകരണങ്ങള്‍ക്കിടയാണ് മസ്തകത്തില്‍ നിന്ന് പഴുപ്പുലിച്ചിറങ്ങുന്ന വേദനിപ്പിക്കുന്നത് ദൃശ്യം 24 പുറംലോകത്ത് എത്തിച്ചത്. ഇതോടെയാണ് ആനയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Read Also: ട്രംപിന്‍റെ വരവില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 7.48 ലക്ഷം കോടി; തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി

ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് സംഭവസ്ഥലത്തുള്ളത്. ഇന്നലെ അതിരപ്പള്ളിയില്‍ എത്തിയ സംഘം ഇന്ന് ആനയെ നിരീക്ഷിക്കും. ആനയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചായിരിക്കും തുടര്‍ ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കുക.

Story Highlights : dr. arun sakaria on athirappally elephant health

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top