ട്രെയിനിൽ തീപിടിച്ചെന്ന അഭ്യൂഹം; ട്രാക്കിലേക്ക് എടുത്ത് ചാടിയ യാത്രക്കാരെ എതിരെ വന്ന ട്രെയിൻ ഇടിച്ചു, മഹാരാഷ്ട്രയിൽ 8 മരണം

മഹാരാഷ്ട്ര ജൽഗാവ് ജില്ലയിലെ പച്ചോറ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന അഭ്യൂഹം കേട്ട് പുഷ്പക് എക്സ്പ്രസിൽ നിന്ന് ചാടിയ 8 യാത്രക്കാർക്ക് ദാരുണാന്ത്യം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ B4 കോച്ചിൽ തീപ്പൊരി കണ്ട യാത്രക്കാർ പിന്നാലെ ചങ്ങല വലിക്കുകയായിരുന്നു.
ട്രെയിനിൽ നിന്ന് ചാടിയ ശേഷം ഇവരിൽ കുറച്ചുപേർ തൊട്ടടുത്ത ട്രാക്കിൽ വീണു, അതേസമയം കടന്നുപോവുകയായിരുന്ന കർണാടക എക്‌സ്പ്രസ് യാത്രക്കാരെ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് അധികൃതർ അടിയന്തര സഹായത്തിനായി സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. വ്യാജ മുന്നറിയിപ്പ് നൽകിയവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights : Tragic Accident in Jalgaon: Several Dead After Jumping from Train Amid Fire Rumor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here