Advertisement

പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു; വിവാദ ഭൂമിയുടെ വിശദാംശങ്ങള്‍ ചോദിച്ച് എടത്തല പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ്

January 22, 2025
2 minutes Read
p v anvar

മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വിവാദ ഭൂമിയുടെ രേഖകളുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ ചോദിച്ച് എടത്തല പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നോട്ടീസയച്ചു. വിജിലന്‍സ് നോട്ടീസിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നതിലാണ് പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുകയായിരുന്നു. അന്‍വറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. (vigilance investigation against p v anvar)

പാട്ട അവകാശം മാത്രമുള്ള ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് പി വി അന്‍വറിനെതിരായ ആരോപണം. കൊല്ലം സ്വദേശിയായ മുരുകേഷ് നരേന്ദ്രനാണ് പി വി അന്‍വറിനെതിരെ പരാതി സമര്‍പ്പിച്ചത്. തടയിണ വിവാദത്തിലും ഇദ്ദേഹം തന്നെയായിരുന്നു പരാതി സമര്‍പ്പിച്ചിരുന്നത്.

Story Highlights : Vigilance has started investigation against PV Anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top