Advertisement

ഓസ്കാർ ജേതാവ് ബോങ് ജൂൻ ഹോ ചിത്രത്തിൽ റോബർട്ട് പാറ്റിൻസൺ ; ട്രെയ്‌ലർ പുറത്ത്

January 23, 2025
1 minute Read

പാരസൈറ്റ് എന്ന ചിത്രത്തിലൂടെ ഓസ്ക്ർ വേദി കീഴടക്കിയ സൗത്ത് കൊറിയൻ സംവിധായകൻ ബോങ് ജൂൻ ഹോ, റോബർട്ട് പാറ്റിൻസണുമായി ഒന്നിക്കുന്ന ‘മിക്കി 17’ ന്റെ ട്രൈലെർ പുറത്തിറങ്ങി. 2017 ൽ പുറത്തിറങ്ങിയ ‘ഒക്ക്ജ’ ആണ് ബോങ് ജൂൻ ഹോയുടെ അവസാന ഹോളിവുഡ് ചിത്രം. മികച്ച ചിത്രത്തിനും, സംവിധായകനും, തിരക്കഥക്കും, ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുമുള്ള അക്കാദമി അവാർഡുകൾ നേടിയ പാരസൈറ്റിന് ശേഷം റിലീസാകുന്ന ബോങ് ജൂൻ ഹോ ചിത്രം സയൻസ് ഫിക്ഷൻ കോമഡി ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. റോബർട്ട് പാറ്റിൻസണിന്റെ 2022ൽ വമ്പൻ ഹിറ്റായ ‘ദി ബാറ്റ്മാന്’ ശേഷം റിലീസ് ചെയ്യുന്ന ചിത്രത്തിൽ താരം ഒട്ടനവധി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

വിദൂര ഭാവിയിൽ നടക്കുന്ന കഥയിൽ, മനുഷ്യന് സുരക്ഷിതമായ ആവാസവ്യവസ്ഥ സൃഷ്ടിക്കാനായി നിഫിൾഹെയിം എന്ന ഹിമലോകത്ത് പോയി പര്യവേഷണം നടത്തുന്നതിനുള്ള ദൗത്യം ഏറ്റെടുക്കുന്ന ഒരു കഥാപാത്രത്തെയാണ് പാറ്റിൻസൺ അവതരിപ്പിക്കുന്നത്. ഓരോ ദൗത്യത്തിനും ശേഷം മരണമടയുന്ന അയാളെ നഷ്ട്ടപെട്ട ഓർമ്മകൾ സഹിതം വീണ്ടും വീണ്ടും പുനർസൃഷ്ട്ടിച്ച് അടുത്ത ദൗത്യത്തിന് പര്യവേഷണസംഘം അയക്കുന്നു. ഈ പ്രക്രിയ തുടരുന്നതിനിടയിൽ ഒരിക്കൽ മരിച്ചുവെന്ന ധാരണ തെറ്റിച്ച് ഉണരുന്ന കേന്ദ്രകഥാപാത്രവും തന്റെ രൂപവും വ്യക്തിത്വവുമുള്ള മറ്റൊരാളെ കണ്ട് ഞെട്ടുന്നതും, അവരൊരുമിച്ച് സൃഷ്ട്ടിക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

റോബർട്ട് പാറ്റിൻസണെ കൂടാതെ മാർക്ക് റഫല്ലോ,നവോമി അക്കി,സ്റ്റീവൻ യുൻ,ടോണി കൊളറ്റ്,ഹോളിഡേ ഗ്രേയ്‌ഞ്ചർ തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എഡ്‌വേഡ്‌ ആഷ്ടൺ എഴുതിയ മിക്കി 7 എന്ന നോവലിന്റെ അഡാപ്റ്റേഷനായ ചിത്രം ഏപ്രിൽ 18 റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Story Highlights :ഓസ്കാർ ജേതാവ് ബോങ് ജൂൻ ഹോ ചിത്രത്തിൽ റോബർട്ട് പാറ്റിൻസൺ ; ട്രെയ്‌ലർ പുറത്ത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top