യൂട്യൂബിൽ ഇനി വമ്പൻ അപ്ഡേറ്റുകൾ ; ഷോര്‍ട്‌സ് വീഡിയോകളിലും വീഡിയോ പ്ലേബാക്കിലും മാറ്റം

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ നിരവധി പുത്തൻ മാറ്റങ്ങൾ ഉടനടി വരും. യൂട്യൂബ് ഷോർട്‌സ് ഉൾപ്പെടെയുള്ള ഫീച്ചറുകളിലാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. [Big updates on YouTube]
ഇനിമുതൽ iOS ഉപയോക്താക്കൾക്ക് യൂട്യൂബ് ഷോർട്‌സ് കാണുമ്പോൾപിക്ചർ-ഇൻ-പിക്ചർ മോഡ് ഉപയോഗിക്കാം. അതായത് ഒരു ഷോർട്‌സ് വീഡിയോ കാണുന്നതിനിടയിൽ തന്നെ മറ്റൊരു ആപ്പ് ഉപയോഗിക്കാം. ഇതിനോടൊപ്പം ‘സ്മാർട്ട് ഡൗൺലോഡുകൾ’ എന്ന പുതിയ ഫീച്ചറും ഷോർട്‌സിൽ വരുന്നു. ഇത് ഓണാക്കിയാൽ ഇഷ്ടപ്പെടുന്ന ഷോർട്‌സ് വീഡിയോകൾ ഓട്ടോമാറ്റിക്കായി നിങ്ങളുടെ ഉപകരണത്തിൽ ഡൗൺലോഡ് ചെയ്യപ്പെടും. ഇതിലൂടെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും ഷോർട്‌സ് കാണാൻ സാധിക്കും.
Read Also: ഹബിൾ ടെലിസ്കോപ്പ് പകർത്തിയ അത്ഭുതം: ആൻഡ്രോമീഡ ഗാലക്സിയുടെ ഏറ്റവും വ്യക്തമായ ചിത്രം
വീഡിയോ പ്ലേബാക്ക് വേഗതയിലും യൂട്യൂബ് വലിയ മാറ്റം വരുത്തുന്നു. ഇനിമുതൽ വീഡിയോകൾ 2x സ്പീഡിൽ മാത്രമല്ല, 4x സ്പീഡിലും കാണാൻ കഴിയും. ഇത് വീഡിയോകൾ കൂടുതൽ വേഗത്തിൽ കണ്ടുതീർക്കാൻ സഹായിക്കും. കൂടാതെ, ‘ജമ്പ് എഹെഡ്’ എന്ന ഫീച്ചർ ഇനി മൊബൈൽ ആപ്പിൽ മാത്രമല്ല വെബ് പതിപ്പിലും ലഭ്യമാകും.
നിലവിൽ ഈ പുതിയ ഫീച്ചറുകൾ എല്ലാ യൂട്യൂബ് ഉപയോക്താക്കൾക്കും ലഭ്യമല്ല. ഇവ പരീക്ഷണ ഘട്ടത്തിലാണ്. പരീക്ഷണത്തിൽ പങ്കെടുക്കുന്ന ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ അനുസരിച്ച് ഈ ഫീച്ചറുകൾ എല്ലാവർക്കും ലഭ്യമാക്കും. തുടക്കത്തിൽ പ്രീമിയം വരിക്കാർക്ക് മാത്രമായിരിക്കും ഈ ഫീച്ചറുകൾ ലഭ്യമാവുക. എന്നാല്‍ വൈകാതെ തന്നെ ഈ ഫീച്ചറുകളെല്ലാം ആഗോളവ്യാപകമായി യൂട്യൂബ് അവതരിപ്പിക്കും.
Story Highlights : Big updates on YouTube changes in shorts videos and video playback
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here