Advertisement

ബെംഗളൂരു നഗരത്തില്‍ അരുംകൊല: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

January 24, 2025
1 minute Read
women death

ബെംഗളൂരു നഗരത്തില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. കാല്‍ക്കരെ തടാകത്തിന്റെ സമീപത്ത് നിന്നാണ് ബംഗ്ലാദേശ് സ്വദേശിനിയായ 28കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രത്യേക സംഘത്തെ രൂപീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇന്ന് ഉച്ചയോടെയാണ് നഗരത്തെ ഞെട്ടിച്ച കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇന്നലെ രാത്രി മുതല്‍ കാണാതായ യുവതിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു ബന്ധുക്കള്‍. ഇതിനിടെയാണ് കാല്‍ക്കരെ തടാകക്കരയില്‍ നിന്ന് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ യുവതി ലൈംഗിക പീഡനത്തിനൊടുവിലാണ് കൊല്ലപ്പെട്ടതെന്ന് ബോധ്യമായി. മുഖം കല്ലുകൊണ്ടിടിച്ച് വികൃതമാക്കിയ നിലയിലുമായിരുന്നു മൃതദേഹം.

കൊല്ലപ്പെട്ട യുവതി കഴിഞ്ഞ ആറ് വര്‍ഷമായി നഗരത്തിലെ വിവിധ ഫ്‌ലാറ്റുകളിലും, അപാര്‍ട്ട്‌മെന്റുകളിലുമായി ജോലി ചെയ്തുവരികയാണ്. മൃതദേഹം കണ്ടെത്തിയ ഇടത്തിന് സമീപമുള്ള അപാര്‍ട്ട്‌മെന്റിലാണ് നിലവില്‍ ജോലി ചെയ്യുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

Story Highlights : Women sexually assaulted, killed in Bengaluru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top