Advertisement

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം; അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷ; ഡല്‍ഹിയില്‍ 15,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

January 25, 2025
Google News 2 minutes Read
Republic Day 2025 Police Issues Traffic Advisory delhi

76 ആം റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. അതിര്‍ത്തിയിലും, തന്ത്രപ്രധാന മേഖലകളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കി. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥി ആകാന്‍ കഴിഞ്ഞതില്‍ അഭിമാനം എന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ധാരണയായിട്ടുമുണ്ട്. (Republic Day 2025 Police Issues Traffic Advisory delhi)

റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഡല്‍ഹി.70 കമ്പനി അര്‍ദ്ധ സൈനികരെയും 15,000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെയും ആണ് ചെങ്കോട്ടയിലും പരിസരങ്ങളിലും ആയി വിന്യസിച്ചിരിക്കുന്നത്.അതിര്‍ത്തിയിലും, തന്ത്രപ്രധാന മേഖലകളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

Read Also: പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ആദ്യപട്ടികയില്‍ 31 പേര്‍; പാരാലിമ്പിക്‌സില്‍ സ്വര്‍ണ്ണ നേട്ടം കൈവരിച്ച ഹര്‍വിന്ദര്‍ സിംഗിന് പത്മശ്രീ

റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. പ്രതിരോധം , ഊര്‍ജ്ജം, ആരോഗ്യം , ഉല്‍പാദനം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കും. സൈബര്‍ കുറ്റകൃത്യങ്ങളും ഭീകരവാദവും ഇല്ലാതാക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുനേതാക്കളും അറിയിച്ചു. രാവിലെ 9.30 ആഘോഷ പരിപാടികള്‍ ആരംഭിക്കും. റൈസാന ഹില്‍സില്‍ നിന്ന് കര്‍ത്തവ്യ പഥ് വഴി ചെങ്കോട്ടയിലേക്കാണ് പരേഡിന്റെ റൂട്ട്. പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ എത്തുന്നവര്‍ക്കായി നാളെ പുലര്‍ച്ചെ മൂന്നുമണി മുതല്‍ ഡല്‍ഹി മെട്രോ സര്‍വീസ് നടത്തും.

Story Highlights : Republic Day 2025 Police Issues Traffic Advisory delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here