Advertisement

യുഡിഎഫ് മലയോര സമരപ്രചാരണ യാത്രക്ക് കണ്ണൂരില്‍ തുടക്കം

January 25, 2025
1 minute Read
vds

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ്മലയോര സമരപ്രചാരണ യാത്രക്ക് കണ്ണൂരില്‍ തുടക്കം. ഇരിക്കൂര്‍ മണ്ഡലത്തിലെ കരുവഞ്ചാലില്‍കെ സി വേണുഗോപാല്‍ എം പി യാത്ര ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി അഞ്ച് വരെ വിവിധ ജില്ലകളിലെ 20 കേന്ദ്രങ്ങളിലായാണ് പര്യടനം.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും മലയോര കര്‍ഷകരെയും ജനങ്ങളെയും സംരക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചയ്ക്ക് പരിഹാരം കാണുക, ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ കേന്ദ്രഇടപെടല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഡിഫിന്റെ മലയോര സമര യാത്ര. ആവര്‍ത്തിക്കുന്ന വന്യമൃഗാക്രമണപ്രശ്‌നങ്ങളെ ഗൗരവമായി സമീപിക്കുന്നുവെന്ന സന്ദേശം നല്‍കുന്നതിനൊപ്പം വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പ് മുന്നൊരുക്കവും യുഡിഎഫ് ലക്ഷ്യമിടുന്നു.

ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ല വന്യജീവി സംരക്ഷണ നിയമമെന്ന് യാത്ര ഉദ്ഘാടനം ചെയ്ത കെ സി വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ് മലയോര ജനതയ്‌ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.

Story Highlights : UDF’s Malayora Samara Yathra begins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top