Advertisement

ഓൺലൈൻ ഡയറ്റ് പ്ലാനിൽ വിശ്വസിച്ചു , അവസാനം പണി കിട്ടി ; ഗുരുതര ആരോഗ്യപ്രശ്നവുമായി 40 കാരൻ

January 26, 2025
3 minutes Read

ആരോഗ്യം മെച്ചപ്പെടുത്താനും,ശരീരഭാരം കുറയ്ക്കാനും എട്ടു മാസത്തോളം കൃത്യമായ ഭക്ഷണക്രമം പാലിച്ചയാൾക്ക് ഡയറ്റ് പ്ലാനിലെ പാളിച്ച കാരണം ഗുരുതര ആരോഗ്യപ്രശ്നം. അമേരിക്കയിലെ ഫ്‌ളോറിഡയിൽ താമസിക്കുന്ന 40 വയസുകാരനാണ് ഈ ദുരനുഭവം ഉണ്ടായത്. ഇന്റർനെറ്റിലെ ഡയറ്റ് പ്ലാനുകളാണ് താൻ ഫോളോ ചെയ്തതെന്നും, അതിന്റെ ഭാഗമായി കുറച്ചുനാളുകളായി ചീസ്, വെണ്ണ, ഹാംബർഗറുകൾ എന്നിവ അടങ്ങിയ ഭക്ഷണം മാത്രമാണ് കഴിച്ചതെന്നും അദ്ദേഹം പറയുന്നു.

Read Also: വടിയൂന്നി, മൂടിപ്പുതച്ച് യഹിയ സിന്‍വര്‍; ഹമാസ് നേതാവിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

ഒരു ദിവസം 6 മുതൽ 9 പൗണ്ട് വരെ ചീസും വെണ്ണയുമാണ് കഴിച്ചത്. ഇതിന്റെ ഫലമായി കൈപ്പത്തി, കൈമുട്ട് , പാദങ്ങൾ എന്നീ ശരീരഭാഗങ്ങളിൽ കൊഴുപ്പ് പ്രകടമാകുന്ന അവസ്ഥയിലാണ് ഇപ്പോൾ. ഇയാൾ ചികിത്സ തേടിയ ടാമ്പാ ജനറൽ ഹോസ്പിറ്റലിലെ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ. കോൺസ്റ്റാൻ്റിനോസ് മർമാഗിയോലിസിന്റെ അഭിപ്രായത്തിൽ ഉയർന്ന കൊഴുപ്പും മാംസവും അടങ്ങിയ ഭക്ഷണം ഏതെല്ലാം ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് വരുത്തുന്നത് എന്നതിന്റെ ഉത്തമഉദാഹരണമായാണ് ഇതിനെ കണക്കാക്കുന്നത്.

ഇയാളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഇപ്പോൾ 1,000 mg/dl ആണ്.കൊളസ്‌ട്രോളിന്റെ അളവ് 240 mg/dL-ൽ കൂടുതലായാൽ ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചർമ്മത്തിനടിയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന സാന്തെലാസ്മ (xanthelasma )എന്ന രോഗമാണ് ഇതെന്നാണ് കാർഡിയോളജിസ്റ്റുകൾ പറയുന്നത്. ഇത് സാധാരണയായി കണ്ണുകൾക്ക് ചുറ്റുമാണ് കാണുന്നതെങ്കിലും പ്രത്യേക കേസുകളിൽ ഇതുപോലെ ശരീരത്തിന്റെ ചില ഭാഗങ്ങളിലും ഇവ കാണപ്പെടാറുണ്ടെന്നും അവർ വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങളിൽ കാണുന്ന വിഡിയോസിന്റെ യാഥാർഥ്യം എന്താണെന്ന് മനസിലാക്കാതെ ഇങ്ങനെയുള്ള ഡയറ്റ് പ്ലാനുകൾ ഫോളോ ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും,ആരോഗ്യത്തിൻ്റെ കാര്യത്തിൽ ഇൻറർനെറ്റ് ട്രെൻഡുകൾ അന്ധമായി പിന്തുടരരുതെന്നും എല്ലാവരുടെയും ശരീരം ഒരുപോലെ അല്ലാത്തതിനാൽ അവ എല്ലാവർക്കും പ്രയോജനം ചെയ്യില്ലെന്നും ഡോ. മർമാഗിയോലിസ് പറയുന്നു.

Story Highlights : A 40-year-old man living in Florida in the United States has a serious health problem due to a faulty diet plan.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top