അമേരിക്കയിലെ ഫ്ലോറിഡ സർവകലാശാലയിൽ വെടിവെപ്പ്; 2 പേർ കൊല്ലപ്പെട്ടു, അക്രമിയെ പിടികൂടി

അമേരിക്കയിലെ ഫ്ലോറിഡ സർവകലാശാലയിൽ വെടിവെപ്പ്. 2 പേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരുക്ക്. അക്രമിയായ വിദ്യാർഥിയെ പൊലീസ് വെടിവെച്ച് കീഴ്പ്പെടുത്തി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവർ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ അല്ലെന്നാണ് പൊലീസ് പറയുന്നത്.
20കാരനായ ഫീനിക്സ് ഇക്നർ എന്ന വിദ്യാർഥിയാണ് ആക്രമണം നടത്തിയത്. ഫ്ലോറിഡ സർവകലാശാലയിൽ അതിക്രമിച്ചു കയറി വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത്. ഫീനിക്സ് ഇക്നർ പൊലീസിന്റെ വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ മാതാവ് പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. ഇവർ വാങ്ങിയ സർവീസ് തോക്ക് ആണ് ആക്രമണത്തിന് ഉപയോഗിച്ചത്. ആക്രമണത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു. ഭീകരവും ഭയാനവുമായിരുന്നു ആക്രമണം എന്നാണ് വെടിവെപ്പിനെക്കുറിച്ച് പ്രസിഡന്റ് പ്രതികരിച്ചത്.
Read Also: അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വിസ സ്റ്റാറ്റസ് മാറ്റിയതായും റിപ്പോർട്ട്
സംഭവത്തിൽ ഡോണൾഡ് ട്രംപിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ വർഷം ഇതുവരെ അമേരിക്കയിൽ കുറഞ്ഞത് 81 വെടിവയ്പ്പുകളെങ്കിലും നടന്നിട്ടുണ്ടെന്നാണ് ഗൺ വയലൻസ് ആർക്കൈവിന്റെ കണക്ക്.
Story Highlights : 2 Killed In Mass Shooting By Student At Florida University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here