അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വിസ സ്റ്റാറ്റസ് മാറ്റിയതായും റിപ്പോർട്ട്

കോളജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. പലരുടെയും വിസ സ്റ്റാറ്റസ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മന്റ് മാറ്റുകയും ചെയ്തതായി റിപ്പോർട്ടുകൾ. വിദ്യാര്‍ത്ഥികളുടെ വിസ വലിയ തോതില്‍ റദ്ദാക്കി തുടങ്ങിയതായാണ് പുറത്തുവരുന്ന വിവരം.
600ലധികം വിദ്യാര്‍ത്ഥികളുടെ ഇതിനോടകം വിസ റദ്ദാക്കിയിരിക്കുക്കന്നത്. ഇതില്‍ സമീപകാലത്ത് പഠനം പൂര്‍ത്തിയാക്കിയവരും ഉണ്ട്. ഏകദേശം 210 കോളജുകളും യുണിവേഴ്‌സിറ്റികളിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിസകളില്‍ മാറ്റവും വരുത്തിയിട്ടുണ്ട്. എഫ്-1, ജെ-1 വിസകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെയും ചെറിയ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടവര്‍ക്കും വിസ നഷ്ടമായിരിക്കുന്നത്.
ഗാസയിലെ ഇസ്രായേലിന്റെ യുദ്ധത്തിൽ പ്രതിഷേധിച്ചവരും ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരും ഉൾപ്പെടെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സന്ദർശകരുടെ വിസകൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കുകയാണെന്ന് കഴിഞ്ഞ മാസം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു. എന്നാൽ പല വിദ്യാർത്ഥികളും പറയുന്നത് തങ്ങൾ ആ വിഭാഗങ്ങളിൽ പെടില്ല എന്നാണ്. പല സംസ്ഥാനങ്ങളിലും വിദ്യാർത്ഥികൾ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്, തങ്ങൾക്ക് അർഹമായ നടപടിക്രമങ്ങൾ നിഷേധിക്കപ്പെട്ടുവെന്നാണ് വാദം.
Story Highlights : Visa cancellations sow panic for international students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here