Advertisement

ആലപ്പുഴയിൽ ബാർ ജീവനക്കാരന് കുത്തേറ്റു; ഒരാൾ അറസ്സിൽ

January 26, 2025
Google News 2 minutes Read
alappuzha

ആലപ്പുഴ മാരാരിക്കുളത്ത് മദ്യ ലഹരിയിൽ യുവാവ് ബാർ ജീവനക്കാരനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമം . മാരാരിക്കുളം പൊലീസ് സ്റ്റേഷന് സമീപത്തെ കഞ്ഞിക്കുഴി SS ബാറിലെ ജീവനക്കാരനായ സന്തോഷിനാണ് കുത്തേറ്റത്. പ്രതിയെ പൊലീസ് പിടികൂടി. മാരാരിക്കുളം സ്വദേശി പ്രമോദാണ് അറസ്റ്റിലായത്.

Read Also: കോഴിക്കോട് തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു

ഗുരുതര പരുക്കേറ്റ സന്തോഷിനെ വിദഗ്ത ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് വൈകീട്ട് 5.50 നായിരുന്നു സംഭവം. ബാറിനുള്ളിൽ പ്രമോദ് ബഹളമുണ്ടാക്കിയത് ജീവനക്കാർ തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. ജോലിയിൽ പ്രവേശിക്കാനായി ബാറിലേക്ക് സന്തോഷ് എത്തുന്ന വഴിയാണ് ആക്രമിക്കപ്പെട്ടത്.

Story Highlights : Bar employee stabbed in Alappuzha; One person is arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here