Advertisement

പഞ്ചാരക്കൊല്ലിയിലെ കടുവയെ കണ്ടെത്താൻ ജനങ്ങളുടെ സഹകരണം വേണം, പ്രദേശത്ത് കർഫ്യൂ ; ചീഫ് സെക്രട്ടറി

January 26, 2025
2 minutes Read
sarada muraleedharan

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കണ്ടെത്താൻ ജനങ്ങളുടെ സഹകരണം ആവശ്യമെന്ന് ചീഫ് സെക്രട്ടറി ഡോ ശാരദ മുരളീധരൻ. ഏറ്റവും പ്രധാനം കടുവയെ പിടിക്കുക എന്നതാണ് ഇതിന് ജനങ്ങളുടെ സഹകരണം വേണം. കർഫ്യൂ കൂടുതൽ ശക്തമാക്കും.പ്രദേശത്തെ മറ്റ് പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുമെന്നും ഡോ. ശാരദ മുരളീധരൻ ട്വന്റി ഫോറിനോട് പറഞ്ഞു.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ടീം തയ്യാറാക്കി.പൊലീസ് സംഘവും ടീമിലുണ്ട്. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പ്രശ്നത്തെ കാണുന്നത്. അടിയന്തരമായി ദൗത്യത്തിനായി 50 ലക്ഷം അനുവദിച്ചിട്ടുണ്ട് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Read Also: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കൊല്ലാൻ 10 സംഘങ്ങൾ

അതേസമയം, നരഭോജി കടുവയെ പിടികൂടുന്നതിന് ഭാഗമായി പഞ്ചാരക്കൊല്ലി, മേലേ ചിറക്കര,പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിൽ നാളെ രാവിലെ 6 മുതൽ 48 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങൾ പുറത്തിറങ്ങരുത്. രാവിലെ മുതൽ കർഫ്യൂ നിർദ്ദേശിച്ചിട്ടുള്ള പ്രദേശത്തെ കടകൾ അടച്ചിടണം.പരീക്ഷകൾക്ക് പോകേണ്ട വിദ്യാർത്ഥികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തും ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണം. കർഫ്യൂ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സഞ്ചാര വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ 10 സംഘങ്ങളാണ് വയനാട്ടിലുള്ളത്. ഓരോ സംഘത്തിലും എട്ടുപേർ വീതമായിരിക്കും ഉണ്ടായിരിക്കുക. പൊലീസിലെ ഷാർപ്പ് ഷൂട്ടേഴ്സും സംഘത്തിൽ ഉൾപ്പെടും. കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊള്ളുകയാണ് ചെയ്യുക. അനുയോജ്യമായ സ്ഥലത്ത് വെച്ച് വെടി വെച്ചു കൊല്ലും. കടുവയെ ഇനി മയക്കുവെടി വെക്കില്ലെന്നും പ്രദേശത്ത് ഒന്നാം തീയതിക്കകം കൂടുതല്‍ ക്യാമറകൾ സ്ഥാപിക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.

Story Highlights : Pacharakolli tiger mission chief secretary sarada muraleedharan reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top