Advertisement

കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചിവിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ

January 27, 2025
Google News 2 minutes Read
nilamboor

നിലമ്പൂരിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിവിൽപ്പന നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. പനങ്കയം സ്വദേശി പത്തുരാൻ അലിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയത്.

കഴിഞ്ഞ ഒരു വർഷമായി ഇയാൾ കർണ്ണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. കോടതി മുൻകൂർ ജാമ്യം തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്യതതോടെയാണ് അലി കീഴടങ്ങിയത്.

Read Also: CPI വികസനം മുടക്കികൾ അല്ല, ബ്രൂവറിയിൽ സർക്കാരിനൊപ്പം; ബിനോയ് വിശ്വം

കാട്ടുപോത്തിനെ വെടിവെയ്ക്കാൻ ഉപയോഗിച്ച ലൈസൻസില്ലാത്ത നാടൻ തോക്കും ഇയാൾ ഹാജരാക്കി. 2024 ജനുവരി 18നാണ് നിലമ്പൂർ റെയ്ഞ്ചിലെ കാഞ്ഞിരപുഴ വനത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ഇയാൾ കാട്ടുപോത്തിനെ വെടിവെച്ച് കൊന്നത്. ഇറച്ചിവെട്ടാനും വിൽപ്പനക്കും സഹായിച്ചതിന്, അലിയുടെ സഹോദരൻ സുനീർ ഉൾപ്പെടെ 11 പേരെ വനം വകുപ്പ് നേരത്തെ പിടികൂടിയിരുന്നു.

Story Highlights : Wild buffalo shooting case Accused in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here