Advertisement

യുപിയിൽ ആദിനാഥ്‌ ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്ന് 5 പേർ മരിച്ചു, 40 പേർക്ക് പരുക്ക്

January 28, 2025
2 minutes Read

ഉത്തർപ്രദേശിലെ ബാഗ്പത്തിൽ പരിപാടിക്കിടെ മേൽക്കൂര തകർന്ന് അപകടം. അഞ്ചുപേർ മരിച്ചു. നാൽപ്പത്തിലധികം പേർക്ക് പരുക്കേറ്റു. ബാഗ്പട്ടിലെ ആദിനാഥന്റെ നിർവാണ ലഡ്ഡു ഉത്സവത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. ശ്രീ ദിഗംബർ ജെയിൻ ഡിഗ്രി കോളേജിന്റെ ഗ്രൗണ്ടിൽ 65 അടി ഉയരമുള്ള സ്റ്റേജിന്റെ പടികൾ തകർന്നുവീണ് ഇതുവരെ 5 പേർ മരിക്കുകയും 40 ലധികം ഭക്തർക്ക് പരിക്കേൽക്കുകയും ചെയ്തു.

ശ്രീ ആദിനാഥ ഭക്താംബർ പ്രചാരിന്റെ ആഭിമുഖ്യത്തിൽ രാവിലെ 8 മണിയോടെ ആദിനാഥ അഭിഷേകം – മോക്ഷ കല്യാണക് നിർവാണ മഹോത്സവം – എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിൽ ധാരാളം ഭക്തർ തടിച്ചുകൂടി. മാൻ സ്തംഭ സമുച്ചയത്തിൽ നിർമ്മിച്ച താൽക്കാലിക സ്റ്റേജിന്റെ മരപ്പടികൾ തകർന്നു. സ്റ്റേജ് തകർന്നു.

അപകടത്തെത്തുടർന്ന് പരുക്കേറ്റ ഭക്തർക്ക് ഉടനടി വൈദ്യസഹായം ലഭിച്ചില്ല. ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ ഇ-റിക്ഷയിലാണ് അവരെ ആശുപത്രിയിലെത്തിച്ചത്. പല ഭക്തരുടെയും നില ഗുരുതരമാണ്.

സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ ബറോട്ട് കോട്‌വാലി പൊലീസ് സ്ഥലത്തെത്തി തിക്കിലും തിരക്കും നിയന്ത്രിക്കുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Story Highlights : Accident as roof collapses during event in Baghpat, Uttar Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top