Advertisement

എനിക്ക് പാകിസ്താനികളെ ഏറെ ഇഷ്ടം, ഒരുപാട് ആലോചനകൾ വരുന്നു; മൂന്നാം വിവാഹത്തിനൊരുങ്ങി നടി രാഖി സാവന്ത്

January 28, 2025
Google News 2 minutes Read

നടിയും സോഷ്യൽ മീഡയയിലെ വിവാദതാരവുമായ രാഖി സാവന്ത് മൂന്നാമതും വിവാഹിതയാകുന്നു. ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും പരസ്പരം ആശ്രയിക്കാതെ പറ്റില്ല. എനിക്ക് പാകിസ്താൻകാരെ ഇഷ്ടമാണ്. എനിക്ക് അവിടെ ആരാധകരുമുണ്ട്.

പാകിസ്താനിൽ മുസ്ലീം ആചാര പ്രകാരമാകും വിവാഹം. സ്വീകരണം ഇന്ത്യയിലാകും. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താനി നടനും നിർമാതാവുമായ ദോദിഖാനെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നതെന്ന് നടി അഭിമുഖത്തിൽ സ്ഥിരീകരിച്ചു.

ഞാൻ പാകിസ്താനിൽ പോയപ്പോൾ എനിക്ക് നിരവധി വിവാഹാലോചനകൾ വന്നിരുന്നു. അതിൽ നിന്ന് നല്ലൊരെണ്ണം ഞാൻ തിരഞ്ഞെടുക്കും. മുൻ വിവാഹങ്ങളിൽ ഞാൻ എങ്ങനെ പീ‍ഡിപ്പിക്കപ്പെട്ടുവെന്ന് എനിക്കറിയാം.

സ്വിറ്റ്സർലൻഡിലോ നെതർലൻഡിലോ ഹണിമൂണിന് പോകും. ദുബായിലാകും ഒരുമിച്ച് താമസിക്കുമെന്നും രാഖി സാവനന്ത് പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം ദോദിഖാൻ പൊലീസിലും ജോലി നോക്കിയിട്ടുണ്ട്. ആദില്‍ ഖാൻ ദുറാനിയായിരുന്നു രാഖിയുടെ രണ്ടാം ഭർത്താവ്. വിവാഹ ശേഷം രാഖി തന്റെ പേര് ഫാത്തിമ എന്നാക്കി മാറ്റിയിരുന്നു.

Story Highlights : rakhi sawant expresses her wish to get married pakistani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here