Advertisement

പവർ ഇൻ പെർസ്പെക്റ്റീവ്; ഫോൺ 3a പുറത്തിറക്കാൻ നത്തിങ്

January 29, 2025
Google News 3 minutes Read

ആഗോള തലത്തിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ നത്തിങ്. ആ​ദ്യ മോഡലിന്റെ വിജയത്തിന് പിന്നാലെ നത്തിങ് 2, നത്തിങ് 2എ, നത്തിങ് 2എ പ്ലസ് എന്നീ മോഡലുകളും വിപണിയിൽ എത്തിച്ചിരുന്നു. നത്തിങ് 2എയുടെ പിൻഗാമിയായി നത്തിങ് ഫോൺ 3എ എന്ന മോഡലാണ് പുതിയതായി അവതരിപ്പിക്കുക. മാർച്ച് 4ന് വിപണിയിൽ ഫോൺ അവതരിപ്പിക്കുമെന്ന് നത്തിങ് സ്ഥിരീകരിച്ചിരുന്നു.

നത്തിങ് 3എ, 3എപ്ലസ് എന്നിങ്ങനെ രണ്ട് ഫോണുകളാണ് മാർച്ച് നാലിന് അവതരിപ്പിക്കുക. നത്തിങ്ങ് ഫോണുകളുടെ പരമ്പരാഗതമായ സുതാര്യ ഡിസൈൻ തന്നെയായിരിക്കും ഫോൺ 3aയ്ക്കും ഉണ്ടാകുക. ലൈറ്റിംഗ് പാറ്റേണുകളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിവരം. 8ജിബി റാം ഓപ്ഷൻ ഇതിൽ ഉണ്ടാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പുതിയ ഫോൺ വരാൻ പോകുന്നത്.

ക്യാമറയുടെ കാര്യത്തിൽ നത്തിങ് ഫോൺ ഇത്തവണ വൻ മാറ്റം കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. ഫോണിനായുള്ള Snapdragon 7s Gen 3 SoC, ഒരു ടെലിഫോട്ടോ ക്യാമറ ഉൾ‌പ്പെടുത്താൻ സാധ്യതയുണ്ട്. OnePlus 13R-ൽ ഉപയോഗിച്ചിരിക്കുന്ന സമാനമായ ക്യാമറയാണ് ഇത്. എന്നാൽ ഫോണിൽ (3a) ഉപയോഗിച്ചിരിക്കുന്ന ക്യാമറ സെൻസറിനെ കുറിച്ച് വിശദാംശങ്ങളൊന്നുമില്ല. ഫോൺ (3 എ) പ്ലസ് മോഡലിന് പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഉണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. നത്തിങ് ഫോൺ (3a) 32എംപി ഫ്രണ്ട് ക്യാമറയും 5000mAh ബാറ്ററിയും ഉണ്ടാകും.

ഇതാദ്യമായിട്ടാകും ഒരു നത്തിങ് ഫോണിൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ ഇടംപിടിക്കുന്നത്. Qualcomm Snapdragon 7s Gen 3 പ്രോസസറാണ് Nothing Phone 3aയ്ക്ക് ഉണ്ടാകുക. കൂടാതെ നത്തിങ് ഫോണിൽ ആദ്യമായി ഡ്യുവൽ നാനോ-സിം അല്ലെങ്കിൽ eSIM + നാനോ-സിം പിന്തുണ ഉണ്ടാകുമെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.

Story Highlights : Nothing Phone 3a launch on March 4

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here