Advertisement

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്രത്തിന് ആകെ ചെലവ് 95344 രൂപ! മുൻ രാഷ്ട്രപതിയടക്കം ആരും പ്രതിഫലം വാങ്ങിയില്ല

January 29, 2025
2 minutes Read
What does 'One nation, One election' mean

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് ചെലവായത് 95,344 രൂപയെന്ന് റിപ്പോർട്ട്. കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിൽ നിന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയെന്ന നിലയിൽ ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തുടനീളം പാർലമെൻ്റ്, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിൻ്റെ സാധ്യതയാണ് റിപ്പോർട്ട് വിലയിരുത്തിയത്. റിപ്പോർട്ട് തയ്യാറാക്കുന്നതിനായി 2023 സെപ്റ്റംബർ 2ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഒരു ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. 194 ദിവസങ്ങൾക്ക് ശേഷം 2024 മാർച്ച് 14 നാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.

സമിതി ആരംഭിച്ചത് മുതൽ റിപ്പോർട്ട് സമർപ്പിച്ചത് വരെയുള്ള കാലയളവിൽ ദിവസം ശരാശരി 491 രൂപയാണ് ചെലവായത്. റിസർച്ച് കൺസൾട്ടൻസി, യാത്ര, പ്രിൻ്റിംഗ് എന്നിവയ്ക്കുള്ള ചെലവുകൾ ഉൾപ്പെടെയുള്ള ചെലവ് കണക്കാണിത്. മുൻ രാഷ്ട്രപതിയടക്കം സമിതിയംഗങ്ങളാരും റിപ്പോർട്ട് തയ്യാറാക്കാൻ പ്രതിഫലം വാങ്ങിയില്ല. അധ്യക്ഷൻ രാംനാഥ് കോവിന്ദിന് പുറമെ, കേന്ദ്രമന്ത്രി അമിത് ഷാ, മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ.കെ. സിംഗ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി. കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങൾ. നിയമ-നീതി സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രത്യേക ക്ഷണിതാവായിരുന്നു. ഡോ. നിതൻ ചന്ദ്ര സമിതിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

2024 ഡിസംബർ 17-ന് ഭരണഘടന (നൂറ്റി ഇരുപത്തിയൊമ്പതാം ഭേദഗതി) ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമ (ഭേദഗതി) ബില്ലും ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. 269 ​​അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 198 പേർ എതിർത്തു. കൂടുതൽ കൂടിയാലോചനകൾക്കായി ബില്ലുകൾ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാൻ സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്.

Story Highlights : One Nation One Election report cost Centre Rs 95344

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top