സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്; തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥി 9ാം ക്ലാസുകാരനെ കുത്തി, കുത്തിയത് ലാബിലെ കത്തി വച്ച്

സ്കൂൾ ബസ്സിൽ വിദ്യാർഥിക്ക് കുത്തേറ്റു. നെട്ടയത്ത് പ്ലസ് വൺ വിദ്യാർത്ഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുത്തിയത്. കുത്തേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. പ്ലസ് വൺ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ലാബ് ആവശ്യത്തിനായി കൊണ്ടുവന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്. വിദ്യാർത്ഥിയെ വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. നെട്ടയം മലമുകളിൽ വച്ചാണ് ബസിനുള്ളിൽ ആക്രമണം നടന്നത്. കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവർ തമ്മിൽ സ്കൂളിൽ വെച്ച് നേരത്തെയുണ്ടായ തർക്കത്തിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. ലാബ് ആവശ്യത്തിനായി കൊണ്ടുവന്ന ചെറിയ കത്തി ഉപയോഗിച്ചാണ് ബസിനുള്ളിൽ വെച്ച് ആക്രമണം നടത്തിയത്. വീടുകളിലേക്ക് കുട്ടികളെ വിടാൻ പോയ ബസിൽ ആയക്കും ചെറിയ ക്ലാസുകളിലെ കുട്ടികൾക്കും മുന്നിൽ വെച്ചാണ് ആക്രമണം നടന്നത്.
പരുക്കേറ്റ കുട്ടിയെ ഉടനെ പൂജപ്പുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Story Highlights : plus one student stabbed ninth standard student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here