വയനാട്ടിലെ കടുവാഭീതി: വനം വകുപ്പിന്റെ ഉന്നത തലയോഗം ഇന്ന്

വയനാട്ടിലെ കടുവാഭീതിയില്‍ വനംവകുപ്പിന്റെ ഉന്നത തലയോഗം ഇന്ന്. പഞ്ചാരക്കെല്ലിയില്‍ നടത്തേണ്ട തുടര്‍ നിരീക്ഷണങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.സംസ്ഥാനത്തെ വന്യജീവി ആക്രമണം പ്രതിരോധിക്കാനുള്ള പൊതു പരിപാടികളും അജണ്ടയില്‍. വനമന്ത്രിയുടെ ചേമ്പറില്‍ ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
പഞ്ചാരക്കുഴിയിലെ കടുവാക്രമണത്തിന് പിന്നാലെയാണ് വനംവകുപ്പിന്റെ ഉന്നതല യോഗം ചേരുന്നത്. പഞ്ചാരക്കുഴിയില്‍ നിരീക്ഷണം തുടരുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനം ഉണ്ടാകും. സംസ്ഥാനത്ത് വന്യജീവി ആക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ആക്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ട ചര്‍ച്ചയും യോഗത്തില്‍ നടക്കും. വന്യമൃഗങ്ങളെ നിരീക്ഷിക്കാന്‍ അന്തര്‍ സംസ്ഥാന സഹകരണ ഉള്‍പ്പെടെ വിപുലപ്പെടുത്താന്‍ ആണ് ആലോചന.വനാതിര്‍ത്തികള്‍ പങ്കിടുന്ന ഇടങ്ങളിലായിരിക്കും നിരീക്ഷണം വര്‍ദ്ധിപ്പിക്കുക.
അതേസമയം പഞ്ചാരക്കെല്ലിയില്‍ കടുവ ചത്തതുമായി ബന്ധപ്പെട്ട് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് വനംവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മരണകാരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങുന്നതായിരിക്കും റിപ്പോര്‍ട്ട്. ഇന്ന് ചേരുന്ന യോഗം റിപ്പോര്‍ട്ടിലെ ഉള്ളടക്കം സംബന്ധിച്ചും ചര്‍ച്ച നടത്തും. വനംമന്ത്രിയുടെ ചേമ്പറില്‍ ചേരുന്ന യോഗത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
Story Highlights : Wayanad tiger attack: High level meeting of forest department today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here