Advertisement

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ, കിണറ്റിലെറിഞ്ഞു കൊന്നു? അമ്മയുടെ സഹായം കിട്ടിയെന്ന് സംശയം

January 30, 2025
1 minute Read

ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവൻ. പ്രതി കുറ്റം സമ്മതിച്ചു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹരികുമാറാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തിലേക്ക് എത്തിയത്. എന്നാൽ സഹോദരിയെ രക്ഷിക്കാനുള്ള ശ്രമം ഇതിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവൻ എന്ന് പൊലീസിന് സംശയം. പ്രതി ഹരികുമാർ എന്ന് പൊലീസ് സംശയിക്കുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹരികുമാറാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തിലേക്ക് എത്തിയത്.

ഹരികുമാറിന് കുട്ടിയുടെ അമ്മ ശ്രീതുവിൻ്റെ സഹായം കിട്ടിയതായും കണക്കുകൂട്ടൽ. കൊന്നതിന് ശേഷം കിണറ്റിൽ ഇട്ടതെന്നും പൊലീസ് സംശയിക്കുന്നു. വീട്ടില്‍ അമ്മാവന്‍ ഉറങ്ങിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായി.

കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭാവഭേദമില്ലാതെ അച്ഛനും അമ്മയും അമ്മാവനും മുത്തശ്ശിയും പ്രതികരിച്ചു . നിങ്ങൾ അന്വേഷിച്ച് കണ്ടെത്തു എന്ന് പോലീസിനോട് അമ്മാവൻ പറഞ്ഞു. നിലവിൽ രണ്ടാം വട്ട ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു.

പുലർച്ചെ കുട്ടിയുടെ കരച്ചിൽ കേട്ടിരുന്നതായും അമ്മയുടെ മൊഴിയിലുണ്ട്. കുട്ടിയെ കാണാതാകുന്നതിനു മുൻപ് ഇന്നലെ ഈ വീട്ടിൽ തീപിടിത്തം ഉണ്ടായെന്നും മൊഴിയുണ്ട്. കൂടാതെ ഇതേ വീട്ടിൽ നിന്നും 30 ലക്ഷം രൂപ കാണാനില്ലെന്ന് കുടുംബം രണ്ട് ദിവസം മുൻപ് പരാതിയും നൽകിയിരുന്നു. പിന്നീട് പരാതി പിൻവലിച്ചിരുന്നു. ഈ പരാതി വ്യാജമാണെന്നാണ് സൂചന.

വീട്ടിലെ ഷെഡില്‍ കുരുക്കിട്ട നിലയില്‍ പൊലീസ് മൂന്ന് കയറുകള്‍ കണ്ടെത്തി. മൂന്നും ബലമില്ലാത്തവയാണെന്നും ജീവനൊടുക്കാന്‍ പോന്നവയല്ലെന്നും പൊലീസ് പറയുന്നു. താഴെ ഒരു പ്ലാസ്റ്റിക് കസേരയും കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ദേവേന്ദുവിൻ്റെ മുത്തച്ഛൻ മരിച്ച് 16 ദിവസം പിന്നിടുമ്പോഴാണ് കുഞ്ഞിൻ്റെ ദുരൂഹ മരണം സംഭവിക്കുന്നത്. കുഞ്ഞ് കാൽ വഴുതി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ഇത് കൊലപാതകം തന്നെയാകാമെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ ദുരൂഹ മരണത്തിൽ കുട്ടിയുടെ സഹോദരിയുടെ നിർണായക മൊഴി 24 ന്ലഭിച്ചു. കിടന്നത് അമ്മയ്ക്ക് ഒപ്പമെന്ന് മരിച്ച കുട്ടിയുടെ സഹോദരി 24 നോട് പറഞ്ഞു. അച്ഛൻ കട്ടിലിലും അമ്മയും അനുജത്തിയും ഞാനും തറയിൽ കിടന്നു.

അഞ്ച് മണിയ്ക്ക് അമ്മ വിളിച്ചു. അനിയത്തിയെ കാണാനില്ലെന്ന് പറഞ്ഞു. പിന്നീട് പറഞ്ഞു കിണറ്റിൽ വീണെന്ന്. കൂടുതൽ അറിയില്ലെന്നും കുട്ടിയുടെ സഹോദരി 24നോട് പറഞ്ഞു.

Story Highlights : Balaramapuram Devendu Murder case live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top