‘യമുനയുടെ ഏത് ഭാഗത്താണ് വിഷം കലര്‍ത്തിയത്? തെളിവ് നാളെ ഹാജരാക്കണം’; കെജ്രിവാളിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വിവാദത്തില്‍പ്പെട്ട് ആംആദ്മി പാര്‍ട്ടി. ഹരിയാന യമുന നദിയില്‍ അമോണിയം കലര്‍ത്തിയെന്ന പരാമര്‍ശത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ അരവിന്ദ് കെജ്രിവാളിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നദിയുടെ ഏതു ഭാഗത്താണ് വിഷം കണ്ടെത്തിയതെന്ന് ഏതുതരം വിഷമാണ് അതെന്നും തെളിവ് സഹിതം ഹാജരാക്കാന്‍ കെജ്രിവാളിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. മറുപടി സമര്‍പ്പിക്കാന്‍ നാളെ 11 മണി വരെയാണ് സമയം നല്‍കിയിരിക്കുന്നത്. (CEC notice to arvind Kejriwal Yamuna poison remark)
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തിനെതിരെ അരവിന്ദ് കെകജ്രിവാള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. സ്ഥാനം ഒഴിഞ്ഞതിനു ശേഷം ലഭിക്കാവുന്ന പദവികളെ കുറിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിന്തിക്കുന്നത് എന്ന് കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്ന് ബിജെപി തിരിച്ചടിച്ചു.
Read Also: ട്രംപിന് വഴങ്ങാനൊരുങ്ങി ടിക് ടോക്; ആപ്പ് ഏറ്റെടുക്കാൻ ചർച്ചയാരംഭിച്ച് മൈക്രോസോഫ്റ്റ്
അതേസമയം ശീഷ്മഹല്‍ നിര്‍മ്മിക്കാന്‍ കെജ്രിവാള്‍ സമീപത്തെ വീടുകള്‍ തകര്‍ത്തുവെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. ഡല്‍ഹിയിലെ മാലിന്യ കൂമ്പാരം ചൂണ്ടിക്കാട്ടി സ്വാതി മലിവാള്‍ അരവിന്ദ് കെജരിവാളിന്റെ വസതിക്ക് മുമ്പില്‍ പ്രതിഷേധിച്ചു. കെജ്രിവാളിന്റെ വസതിക്ക് മുന്‍പില്‍ മാലിന്യം തള്ളിയായിരുന്നു പ്രതിഷേധം.രാജ്യസഭ എംപി സ്വാതി മലിവാളിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Story Highlights : CEC notice to arvind Kejriwal Yamuna poison remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here