ഭഗവന്ത് മന്നിന്റെ വസതിയില്‍ റെയ്ഡിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരെത്തി; വാതില്‍ തുറന്നില്ല; നാടകീയ രംഗങ്ങള്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണചൂടിനിടെ വീണ്ടും നാടകീയ രംഗങ്ങള്‍. പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മന്നിന്റെ ഡല്‍ഹിയിലെ വസതിയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നും പണം വിതരണം ചെയ്യുന്നതായി, ആപ്പിലൂടെ പരാതി ലഭിച്ചെന്നു കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ലയിങ് സ്‌കോഡാണ് പരിശോധനയ്ക്കായി എത്തിയത്.എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പഞ്ചാബ് എ ഡിജിപി ഉദ്യോഗസ്ഥര്‍ക്ക് ഗെയ്റ്റിനകത്തേക്ക് പ്രവേശനം അനുവദിച്ചില്ല. (ec officials at punjab cm bhagwan manns delhi residence)
റെയ്ഡ് തടഞ്ഞതില്‍ എസ് ഡി എം അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഡല്‍ഹി പോലീസിന് പരാതി എഴുതി നല്‍കി നല്‍കി. രണ്ടു മണിക്കൂറിനു ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കായി ഗേറ്റ് തുറന്നു നല്‍കിയത്.എന്നാല്‍ വീടിന്റെ വാതില്‍ തുറന്നു നല്‍കാന്‍ പഞ്ചാബ് പോലീസ് തയ്യാറായില്ലെന്നും അതിനാല്‍ പരിശോധന നടത്താനായില്ലെന്നും വ്യക്തമാക്കി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി.
Read Also: ഡ്യൂണിന്റെ സംവിധായകന് നോമിനേഷൻ കൊടുത്തില്ല ; അഭിനയം നിർത്തുന്നുവെന്ന് നടൻ
ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ബിജെപി നേതാക്കളാണ ജനങ്ങള്‍ക്ക് പണവും മറ്റ് സമ്മാനങ്ങളും കൊടുക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം എങ്കിലും റെയ്ഡ് നടത്തുന്നത് പഞ്ചാബ് മുഖ്യമന്ത്രിയുടെ വീട്ടിലാണെന്ന് കെജ്രിവാള്‍ ആഞ്ഞടിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരസ്യമായി പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതിലൊന്നും ഇടപെടാതെ ആം ആദ്മി പാര്‍ട്ടി നേതാക്കളെ വേട്ടയാടുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും വിമര്‍ശിച്ചു.
Story Highlights : ec officials at punjab cm bhagwan manns delhi residence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here