Advertisement

ഞാൻ കാണാൻ വളരെ സുന്ദരനാണെന്ന് വിശ്വസിക്കുന്നില്ല ; പൃഥ്വിരാജ്

January 30, 2025
2 minutes Read

താൻ കാണാൻ വളരെ സുന്ദരനായൊരു വ്യക്തിയാണെന്ന് തോന്നിയിട്ടില്ല എന്ന് പ്രിത്വിരാജ് സുകുമാരൻ. സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും താങ്കളിൽ ആകൃഷ്ടനാണല്ലോ? എന്ന ചോദ്യത്തിന്, അങ്ങനെ കേൾക്കുന്നതിൽ അതിയായ സന്തോഷം, എന്നാൽ താൻ വളരെ സുന്ദരനായൊരു വ്യക്തിയാണെന്ന് തനിക്ക് തോന്നിയിട്ടേയില്ല, ചിലപ്പോൾ താൻ ചെയ്യുന്ന സിനിമകളുടെ സ്വഭാവം കൊണ്ടും ആവാം അങ്ങനെ തോന്നുന്നതെന്നും പ്രിത്വിരാജ് പറഞ്ഞു.

“എന്റെ ഭംഗി വർണ്ണിക്കുന്ന തരത്തിലുള്ള ചിത്രങ്ങളൊന്നും പൊതുവെ ചെയ്യാറില്ല, എങ്കിലും ഞാൻ ചെയ്ത, ആദ്യ ഹിന്ദി ചിത്രം ‘അയ്യ’യിൽ എന്നെ അടിമുടി വർണ്ണിക്കുന്നുണ്ടായിരുന്നു. അതെനിക്ക് നല്ല രസമായി തന്നെ തോന്നി, കാരണം ഒരിക്കലും വശ്യവും, ആകർഷകമായൊരു രീതിയിൽ എന്നെ ചിത്രീകരിക്കാനാവും എന്ന് ഞാൻ കരുതിയിട്ടേയില്ല. ആ ഒരു സ്വഭാവം എന്റെ മറ്റൊരു ചിത്രത്തിനുമില്ല. എന്നെ സുമുഖനായൊരാളായി സ്ത്രീകൾ കാണുന്നുവെന്നതിൽ സന്തോഷം, പക്ഷെ ഞാൻ ചെയ്യുന്ന ജോലി ആകർഷകമാണെന്ന് പറയുന്നതിലാണ് കൂടുതൽ സന്തോഷിക്കുന്നത്” പൃഥ്വിരാജ് പറയുന്നു.

റിലീസിന് രണ്ട് മാസത്തോളം സമയം ബാക്കിയുള്ളപ്പോഴേ, എമ്പുരാന്റെ പ്രമോഷൻ ജോലികൾ ആരംഭിച്ചിരിക്കുകയാണ് പ്രിത്വിരാജ്. നിലവിൽ പ്രധാനമായും നോർത്ത് ഇന്ത്യൻ മാധ്യമങ്ങളുമായി ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് തുടങ്ങിയിരിക്കുന്ന താരം, ചിത്രത്തിന്റെ 30 ശതമാനത്തിലധികം ഹിന്ദിയിലായിരിക്കുമെന്ന് അറിയിക്കുന്നു. മാർച്ച് 27 നാല് ഭാഷകളിലായി വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന എമ്പുരാൻ മലയാളത്തിലെ ഏറ്റവും ചെലവ് കൂടിയ ചിത്രമാണ്.

Story Highlights :“i’ve never thought of myself as a very good looking guy” say’s Prithviraj Sukumaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top