ചെന്നൈയിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്; പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി കൊമ്പന്മാർ

നിർണായക മത്സരത്തിൽ ചെന്നൈയിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്നു ഗോളുകൾ നേടിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ചെന്നൈയിലെ ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ചെന്നൈയിന് എതിരെ ഹെസുസ് ഹിമിനെയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കേ വിങ്ങർ കൊറോ സിങ്ങും രണ്ടാം പകുതിയിൽ ക്വാമി പെപ്രയും ഗോൾ നേടി.
ചെന്നൈയിനായി വിൻസി ബരേറ്റോയാണ് ഒരു ഗോൾ നേടിയത്. ഇഞ്ചുറി ടൈമിലായിരുന്നു ഗോൾ നേടിയത്. ചെന്നെയിൻ സ്ട്രൈക്കർ ജോർദാൻ ഗില്ലിന് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയതോടെ പത്തുപേരായി ചുരുങ്ങിയാണ് കളിച്ചത്. ഐ.എസ്.എലിൽ ഈ സീസണിലെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വേഗമേറിയ ഗോളാണ് ഹിമിനെസിന്റേത്. രണ്ട് മിനിറ്റും ആറ് സെക്കൻഡുകളും ആയപ്പോഴാണ് ഹിമിനെസിന്റെ ഗോൾ.
മത്സരത്തിന്റെ 36-ാം മിനിറ്റിലാണ് ജോർദാൻ ഗില്ല് റെഡ് കാർഡ് കണ്ട് പുറത്താകുന്നത്. ബ്ലാസ്റ്റേഴ്‌സ് താരം ഡ്രിൻസിച്ചിനെ അക്രമണ സ്വഭാവത്തോടെ തള്ളിയതിനാണ് റെഡ് കാർഡ് കണ്ടത്. ഇന്ന് പരാജയപ്പെടുന്ന പക്ഷം ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് സാധ്യത നിലനിർത്താനാവില്ലെന്ന അവസ്ഥയായിരുന്നു.
Story Highlights : Kerala Blasters FC beat Ten-Man Chennaiyin FC At Marina Arena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here