Advertisement

‘ജീവനോടെ കിണറ്റിലെറിഞ്ഞു’; ദേവേന്ദുവിൻ്റേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

January 30, 2025
2 minutes Read

ബാലരാമപുരത്ത് കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ദേവേന്ദുവിൻ്റേത് മുങ്ങി മരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ കയ്യിൽ രണ്ട് പാടുകളുണ്ട്. കിണറ്റിലേക്കെറിയവേ കൈ ഇടിച്ചതാകാം എന്ന് നിഗമനം.

ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവനാണെന്ന് സമ്മതിച്ചിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹരികുമാറാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തിലേക്ക് എത്തിയത്. എന്നാൽ സഹോദരിയെ രക്ഷിക്കാനുള്ള ശ്രമം ഇതിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഹരികുമാറിന് കുട്ടിയുടെ അമ്മ ശ്രീതുവിൻ്റെ സഹായം കിട്ടിയതായും കണക്കുകൂട്ടൽ.

Read Also: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ, കിണറ്റിലെറിഞ്ഞു കൊന്നു? അമ്മയുടെ സഹായം കിട്ടിയെന്ന് സംശയം

ഹരികുമാറും കുഞ്ഞിന്റെ മാതാവ് ശ്രീതുവും തമ്മിലുള്ള വാട്ആപ്പ് ചാറ്റ് വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇപ്പോൾ ശ്രീതുവിനെയും ഭർത്താവ് ശ്രീജിത്തിനേയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യുകയാണ്. മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനാണ് ചോദ്യം ചെയ്യൽ. ഹരികുമാർ ഇടയ്ക്ക് ചില കാര്യങ്ങൾ മാറ്റിപ്പറയുന്നതായി ഡിവൈഎസ്പി പറഞ്ഞു.

Story Highlights : postmortem report says that Devendu died by drowning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top