Advertisement

തലയിടിച്ച് വീണ് രക്തം വാർന്ന് മരിച്ചു; പാലക്കാട് കാനയിൽ നിന്ന് മൃതദേഹം കണ്ടെത്തി

January 31, 2025
Google News 1 minute Read

പാലക്കാട് ശേഖരിപുരത്ത് കാനയിൽ നിന്ന് മൃതദേഹം കണ്ടെത്തി. കറുകോടി സ്വദേശി രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. താഴ്ചയുളള കാനയിലേക്ക് തലയിടിച്ച് വീണ് രക്തം വാർന്ന് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ലോട്ടറി വില്പനക്കാരനാണ് കറുകോടി സ്വദേശി രാജേഷ്.

ശേഖരിപുരം,കല്പാത്തി ഭാഗങ്ങളിലാണ് ഇയാൾ ലോട്ടറി വില്പന നടത്തിയിരുന്നത്. കാനക്ക് മുകളിൽ ഇരിക്കവേ അബദ്ധത്തിൽ താഴേക്ക് വീണിരിക്കാം എന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നും പൊലീസ് പറയുന്നു. പാലക്കാട് നോർത്ത് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights : Dead body was found in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here