Advertisement

അമേരിക്കയിൽ വീണ്ടും വിമാനാപകടം; ഫിലാഡെൽഫിയയിൽ ചെറുവിമാനം തകർന്നുവീണു

February 1, 2025
1 minute Read

അമേരിക്കയിൽ വീണ്ടും വിമാനാപകടം. വടക്കു കിഴക്കൻ ഫിലാഡെൽഫിയയിൽ ചെറുവിമാനം തകർന്നുവീണു. അമേരിക്കൻ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. റൂസ് വെൽട്ട് ബൊളിവാർഡിനും കോട്ട്മാൻ അവന്യുവിനുമിടയിൽ വീടുകൾക്കു മുകളിലേക്കാണ് വിമാനം തകർന്നുവീണത്. വിമാനത്തിൽ ആറു പേർ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

വീടും നിരവധി കാറുകളും കത്തിനശിച്ചതായാണ് വിവരം. തീപിടുത്തം മൂലം മാളിനു സമീപത്തേക്കുള്ള റോഡുകൾ അടച്ചുവെന്ന് ഫിലാഡെൽഫിയ ഓഫീസ് ഓഫ് എമർജൻസി മാനേജ്‌മെന്റ് അറിയിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.

വാഷിംഗ്ടണിലെ റീഗൻ നാഷണൽ എയർപോർട്ടിന് സമീപം ഒരു പാസഞ്ചർ വിമാനവും മിലിട്ടറി ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ 67 പേർ കൊല്ലപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ അപകടമുണ്ടായത്. നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർപോർട്ടിൽ നിന്ന് മൂന്ന് മൈലിൽ (4.8 കിലോമീറ്റർ) താഴെയാണ് അപകടം സംഭവിച്ചത്.

Story Highlights : Small Plane Crashes In Philadelphia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top