കേന്ദ്ര ബജറ്റിൽ ബിഎസ്എൻഎല്ലിൻ്റെ വിഹിതം കുത്തനെ കുറച്ചു; മൂലധന നിക്ഷേപം 53% ഇടിച്ച സർക്കാരിൻ്റെ മനസിലിരിപ്പ്

കേന്ദ്ര ബജറ്റിൽ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന് നീക്കിവച്ചത് 33757 കോടി. 2024-25 സാമ്പത്തിക വർഷത്തേക്ക് 72027 കോടി രൂപ നീക്കിവച്ച സർക്കാർ, ഇപ്പോൾ 53 ശതമാനം നിക്ഷേപം കുറച്ചു. 15000 കോടി രൂപയുടെ 45 കരാർ നടപ്പിലാക്കിയ ബിഎസ്എൻഎൽ വരുമാനത്തിൽ വൻ വളർച്ച പ്രതീക്ഷിക്കുമ്പോഴാണ് ഇത്.
ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയവയ്ക്കൊപ്പം മുന്നേറാൻ ബിഎസ്എൻഎൽ വളരെക്കാലമായി പാടുപെടുകയായിരുന്നു. ബിഎസ്എൻഎല്ലിനെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങിയത്. ഇതിനായി 2024 സാമ്പത്തിക വർഷത്തിലും അരലക്ഷം കോടിയിലേറെ രൂപ പൊതുമേഖലാ സ്ഥാപനത്തിന് കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഇതിന് ശേഷമാണ് 4ജി സേവനങ്ങൾ അവതരിപ്പിക്കാൻ തക്ക വളർച്ചയിലേക്ക് ബിഎസ്എൻഎൽ കടന്നത്. 2022 മുതൽ 5G സേവനങ്ങൾ പുറത്തിറക്കിയ സ്വകാര്യ എതിരാളികളെ അപേക്ഷിച്ച് BSNL വളരെ കുറഞ്ഞ 4G താരിഫാണ് 2024 ൽ പുറത്തിറക്കിയത്.
സ്വന്തം 4ജി ശൃംഖല സ്ഥാപിക്കാനുള്ള ബിഎസ്എൻഎൽ നീക്കവും വലിയ തോതിൽ ഫലം കണ്ടിരുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്ന ട്രായ് കണക്ക് പ്രകാരം ബിഎസ്എൻഎല്ലിന് നിലവിൽ 65 ലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട്. കേന്ദ്രം മൂലധന വിഹിതം കുറച്ചതിലൂടെ വരുമാന സമാഹരണത്തിൽ സ്ഥാപനത്തെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമം കൂടെയുണ്ടെന്നാണ് വിലയിരുത്തൽ. സർക്കാർ സഹായം ഇനിമുതൽ ആവശ്യം കൂടെ പരിഗണിച്ചായിരിക്കും. വിപണിയിൽ മത്സരക്ഷമത വർധിപ്പിച്ച് മുന്നേറാനാവും ഇനി ബിഎസ്എൻഎൽ പരിശ്രമിക്കുക.
Story Highlights : Union Budget 2025 Capital infusion in BSNL drops 53%
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here