സസ്യാഹാരികളുടെ പ്രോട്ടീന്‍; ഫിറ്റ്‌നസ് പ്രേമികളുടെ ഇഷ്ട വിഭവം; ബജറ്റില്‍ ചര്‍ച്ചയായ ‘ മഖാന ‘

ബിഹാറിലെ മഖാനയ്ക്കായി ബജറ്റില്‍ പ്രത്യേകം ബോര്‍ഡ് തന്നെ പ്രഖ്യാപിച്ചിരിക്കുയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. മഖാനയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, സംസ്‌കരണം സുസംഘടിതമാക്കുക, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രോത്സാഹനം, വിപണനം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മഖാനയ്ക്കായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നതിന് പിന്നില്‍. ബജറ്റിലടക്കം വന്‍ ചര്‍ച്ചയായ ഈ എന്താണ്? എന്താണിതിന്റെ പ്രാധാന്യം? അറിയാം..
സസ്യാഹാരികളുടെ പ്രോട്ടീനാണ് മഖാന എന്നറിയപ്പെടുന്ന താമരവിത്ത്. ഫിറ്റ്‌നസ് പ്രേമികളുടെ ഇഷ്ട വിഭവം. കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാണ് പ്രധാനമായും മഖാനയില്‍ അടങ്ങിയിരിക്കുന്നത്. കലോറി കുറവായത് കൊണ്ട് ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് ഇത് ധൈര്യമായി കഴിക്കാം. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും മഖാന.
Read Also: ബജറ്റ് 2025: എന്തൊക്കെ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിലകൂടും?
ലോകത്തിലെ മഖാനയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത് ബിഹാറിലാണ്. ബിഹാറിലെ മിഥിലാഞ്ചലിലെ മധുബനിയിലാണ് മഖാന കൃഷി തുടങ്ങിയത്. പാകിസ്താന്‍ ,ചൈന ,മലേഷ്യ , ബംഗ്ലാദേശ്, കാനഡ എന്നീ രാജ്യങ്ങളിലും മഖാന കൃഷി ചെയ്യുന്നുണ്ട്.
ബ്രോക്കറേജ് സ്ഥാപനമായ സെറോദയുടെ സഹസ്ഥാപകനായ നിഖില്‍ കാമത്തിന്റെ മഖാനയുമായി ബന്ധപ്പെട്ട എക്‌സ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലോക വിപണിയില്‍ വില്‍ക്കാന്‍ സാധിക്കുന്ന ഇന്ത്യന്‍ ബ്രാന്‍ഡ് എന്നായിരുന്നു പോസ്റ്റ്. ഒരു വലിയ ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കാനുള്ള അവസരം ഇവിടെ ഇന്ത്യയില്‍ തന്നെയുണ്ട്. ലോകവിപണിയില്‍ വില്‍ക്കാന്‍ സാധിക്കുന്ന ഒരു ഇന്ത്യന്‍ ബ്രാന്‍ഡ്. വ്യക്തിപരമായി എനിക്ക് ഏറെ പ്രിയപ്പെട്ടത് – എന്നായിരുന്നു നിഖില്‍ കാമത്തിന്റെ പോസ്റ്റ്.
Story Highlights : What is Makhana proposed in budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here