‘ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വസുകാരിയുടെ അമ്മ ശ്രീതു റിമാൻഡിൽ’; അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റും

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വസുകാരിയുടെ അമ്മ ശ്രീതു റിമാൻഡിൽ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ശ്രീതു റിമാൻഡിലായത്. 14 ദിവസത്തേക്ക് നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ശ്രീതുവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റും.
ശ്രീതുവിനെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. ശ്രീതുവിനെ വൈദ്യ പരിശോധനയ്ക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും എത്തിച്ചു. ശ്രീതുവിനെതിരെ പൊലീസിന് 10 പരാതികളാണ് ലഭിച്ചത്.
ദേവസ്വം ബോർഡിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ഷിജുവിന്‍റെ പരാതിയിലാണ് അറസ്റ്റ്.ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ നിയമന ഉത്തരവ് കൈമാറി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഷിജു പരാതി നൽകിയത്.
ഈ പരാതിയിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ഇതടക്കം പത്ത് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നുമാണ് എസ് പി കെഎസ് സുദർശൻ വ്യക്തമാക്കിയത്.
Story Highlights : Balaramapuram case Sreethu remand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here