മഹാകുംഭമേള അപകടം: തിക്കും തിരക്കും ആസൂത്രിതമായി ഉണ്ടാക്കിയതോ? ഗൂഢാലോചന സംശയിച്ച് പൊലീസ്

മഹാകുംഭമേളയിലെ അപകടത്തിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്. സംഭവത്തിൽ ഗൂഢാലോചന ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കും. തിക്കും തിരക്കും ആസൂത്രിതമായി ഉണ്ടാക്കിയതാണോ എന്നു പരിശോധിക്കും.
തിക്കും തിരക്കും സൃഷ്ടിക്കാൻ ബാഹ്യ ഇടപെടലുണ്ടായോ എന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. കുംഭമേളയെ ഇടിച്ചുതാഴ്ത്താൻ ഒരു ശക്തിക്കും കഴിയില്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കുംഭമേളയിൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടലുണ്ടോ എന്നാണ് അന്വേഷണ സംഘം ഇപ്പോൾ അന്വേഷിക്കുന്നത്.
ക്രമീകരണങ്ങളെല്ലാം കൃത്യമായിരുന്നു എന്നാണ് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നത്. തിക്കും തിരക്കും ഉണ്ടാകേണ്ട യാതൊരു സാഹചര്യവുമില്ല. മനപൂർവം തിരക്കുണ്ടാക്കി ഇത്രയും വലിയൊരു ഇവന്റ് നിർത്തിവെക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണോ എന്ന സംശയമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മൂന്നംഗ ജുഡിഷ്യൽ കമ്മിറ്റിയും പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
Story Highlights : kumbh mela tragedy probe external interference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here